Posted On
date_range Updated On
date_range പൊലീസുകാരന്‍റെ ഭാര്യയും രണ്ട് മക്കളും ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ
ആലപ്പുഴ: എ.ആർ ക്യാമ്പിന് സമീപം പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാരന്റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ സിവിൽ പൊലീസ് ഓഫിസർ റെനീസിന്‍റെ ഭാര്യ നെജില (24), മക്കളായ ടിപ്പു സുൽത്താൻ (5) മലാല (ഒന്നേകാൽ വയസ്) എന്നിവരാണ് മരിച്ചത്.
നെജിലയുടെ മൃതദേഹം തൂങ്ങിയ നിലയിലും മക്കളെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മകനെ കഴുത്തുഞെരിച്ചും മകളെ വെള്ളത്തിൽ മുക്കിയുമാണ് കൊന്നത് എന്നാണ് സൂചന. രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ റെനീസ് വാതിൽ തുറക്കാത്തതു കണ്ട് നോക്കിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.