Posted On
date_range Updated On
date_range ശബരിമല: സ്ഥിതിഗതികൾ വിലയിരുത്താൻ പൊലീസ് ഉദ്യോസ്ഥരുടെ യോഗം
പമ്പ: ശബരിമലയിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പമ്പയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേരുന്നു. എ.ഡി.ജി.പി അനിൽകാന്തിെൻറ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. െഎ.ജിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത് തുടങ്ങിയവരും യോഗത്തിൽ പെങ്കടുക്കുന്നുണ്ട്. ഇന്ന് ശബരിമലയിൽ കൂടുതൽ യുവതികൾ എത്താനുള്ള സാധ്യതയുണ്ടെന്ന വാർത്തകളുടെ കൂടി പശ്ചാത്തലത്തിലാണ് യോഗം.
കഴിഞ്ഞ ദിവസം ശബരിമലയിൽ യുവതികളെ കടത്തിവിട്ട സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി വിമർശനമുയർന്നിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പൊലീസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതും ഇന്നത്തെ യോഗത്തിൽ ചർച്ചയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.