അക്രമം തടയാൻ ശ്രമിച്ച പൊലീസുകാരന് പാരിതോഷികം

തിരുവനന്തപുരം: തലസ്ഥാനത്തെ ബി.ജെ.പി ഒാഫീസിന് നേരെ നടന്ന അക്രമം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് പാരിതോഷികം. സിവിൽ പൊലീസ് ഒാഫീസർ പ്രത്യുഞ്ജയനാണ് 5000 രൂപ തിരുവനന്തപുരം റേഞ്ച് ഐ.ജി പാരിതോഷികം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ആശുപത്രിയിൽ കഴിയുന്ന പ്രത്യുഞ്ജയനെ സന്ദർശിച്ച ഐ.ജി മനോജ് എബ്രഹാമാണ് ഇക്കാര്യമറിയിച്ചത്. 

മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പ്രത്യുഞ്ജയൻ. അക്രമികളെ തടയാൻ ശ്രമിച്ച പ്രത്യുഞ്ജയനെ സംഘം മർദിച്ചിരുന്നു. അതേസമയം, അക്രമികളെ കണ്ടു ഒാടിപ്പോയ രണ്ടു പൊലീസുകാരെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. 

അക്രമികളെ പ്രത്യുഞ്ജയൻ തടയുന്നതും രണ്ടു പൊലീസുകാർ ഒാടി പോകുന്നതും ബി.ജെ.പി ഒാഫീസിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. 
 

Tags:    
News Summary - police officer prathunjan rewarded for protecting trivandrum bjp office -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.