മലപ്പുറം: പൊലീസ് സേനയുടെ യശസ്സിന് മങ്ങലേൽപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനുഷികമുഖമാണ് പൊലീസ് സൂക്ഷിക്കേണ്ടത്. ഇൗ മുഖം വികൃതമാക്കുന്ന അപൂർവം ചില സംഭവങ്ങളുണ്ടാകുന്നുണ്ട്. അത് പാടില്ല. നിയമത്തിൽനിന്ന് വ്യതിചലിക്കുന്നവർ ആരായാലും പദവി ഏതായാലും നടപടി നേരിടേണ്ടിവരുമെന്ന് എം.എസ്.പി മൈതാനത്ത് പൊലീസ് സേനയുടെ സംയുക്ത പാസിങ് ഒൗട്ട് പരേഡ് അഭിവാദ്യം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു. പൊലീസിെൻറ പരിശീലനരീതിയിൽ സമൂലമാറ്റം വേണമെന്ന അഭിപ്രായം ശക്തമാകുന്ന കാലമാണിത്. കുറേ മാറ്റം വന്നു. ഇനിയും മാറണമെന്നാണ് സർക്കാർ നിലപാട്.
ഉത്തരവാദിത്തം സത്യസന്ധമായും നിക്ഷ്പക്ഷമായും നിർവഹിക്കുകയെന്നതാണ് പൊലീസിെൻറ ദൗത്യം. നല്ല രീതിയിൽ പെരുമാറുകയും ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുകയും ചെയ്യണം. അതേസമയം, കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. 60,000 അംഗങ്ങളുള്ള സേനയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുമുണ്ടാകും. നിക്ഷ്പക്ഷമായി പ്രവർത്തിക്കുന്നതിന് ഒന്നും തടസ്സമല്ല. പലയിടത്തും ഒറ്റപ്പെട്ട് കഴിയുന്ന വയോധികരുണ്ട്. അവരെ ലക്ഷ്യമിട്ടുള്ള ക്രിമിനലുകൾക്കെതിെര നടപടി ശക്തമാക്കണെമന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.