ഭാര്യയും അമ്മയും 112ൽ വിളിച്ച് പരാതി പറഞ്ഞു; അന്വേഷിക്കാനെത്തിയ പൊലീസുകാരനെ യുവാവ് ചപ്പാത്തിക്കുഴൽ കൊണ്ട് തലക്കടിച്ചു
ചെങ്ങന്നൂർ: യുവാവ് മാരകായുധങ്ങളുമായി മർദിക്കുന്നുവെന്ന് ഭാര്യയും അമ്മയും പരാതി പറഞ്ഞതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാരന് മർദനം. ബുധനുർ എണ്ണക്കാട് പൈവള്ളി തോപ്പിൽ രുധിമോൻ (40) ആണ് ചപ്പാത്തിക്കുഴൽ കൊണ്ട് പൊലീസുകാരന്റെ തലക്കടിച്ചു പരിക്കേൽപിച്ചത്. ഇയാളുടെ മർദനത്തിൽ പരിക്കേറ്റ മാന്നാർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിനീഷ്ബാബുവിനെ(48) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി മാരകായുധങ്ങളുമായി പ്രതി ആക്രമിക്കാൻ മുതിരുന്നുവെന്ന് രുധിമോന്റെ ഭാര്യയും അമ്മയും കൂടി 112ലേക്ക് വിളിച്ചു പരാതി പറയുകയായിരുന്നു. തുടർന്ന് അന്വേഷിക്കാൻ എസ്.ഐ സജികുമാറും ദിനീഷ്ബാബുവുമടക്കമുള്ള സംഘം പോയി. സംഭവസ്ഥലത്തെത്തിയപ്പോൾ വെട്ടുകത്തിയുമായി രുധിമോൻ നിൽക്കുകയായിരുന്നു. അനുനയിപ്പിച്ചു ആയുധം വാങ്ങിയശേഷം കൂട്ടികൊണ്ടു പോകാൻ ശ്രമിക്കവേ, വീടിനുള്ളിലേക്ക് ഓടിക്കയറി ചപ്പാത്തിക്കുഴലുമായി തിരിച്ചെത്തി തലക്കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു.
പിടിയിലായ പ്രതി രുധിമോൻ, മർദനമേറ്റ പൊലീസുകാരൻ ദിനീഷ് ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.