സ്വകാര്യ സർവകലാശാല ബിൽ പിൻവലിച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ കൊ​ണ്ടു​വ​ന്ന സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല ബി​ൽ പി​ൻ​വ​ലി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. അ​ടു​ത്ത നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ലാ​കും ബി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പി​ൻ​വ​ലി​ക്കു​ക. പ​ഴ​യ ബി​ല്ലി​ലെ ചി​ല വ്യ​വ​സ്ഥ​ക​ളോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​റും ലോ​ക് ഭ​വ​നും സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളും എ​തി​ർ​പ്പ് അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല ബി​ൽ പി​ൻ​വ​ലി​ക്കു​മെ​ന്നും യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ പു​തി​യ ബി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ ​നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. സം​സ്ഥാ​ന​ത്ത്‌ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​താ​ണ്​ ബി​ൽ.

നി​യ​മ​സ​ഭ അം​ഗീ​ക​രി​ച്ച ബി​ൽ നി​ല​വി​ൽ രാ​ഷ്‌​ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്‌. ബി​ൽ പി​ൻ​വ​ലി​ച്ച കാ​ര്യം ഗ​വ​ർ​ണ​ർ വ​ഴി കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 

Tags:    
News Summary - Private university bill withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.