തൃശൂർ: തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ കമ്പനി ഉടമ പ്രവീൺ റാണെക്കെതിരെ കൂടുതൽ പരാതികളെത്തിയതോടെ നടപടികൾ കടുപ്പിച്ച് പൊലീസ്. പ്രവീൺ റാണയുടെ ഓഫിസുകളിൽ പൊലീസ് പരിശോധന നടത്തി. പുഴക്കലിലെ കോർപറേറ്റ് ഓഫിസ്, കുന്നംകുളം, ആദം ബസാർ ഓഫിസുകളിലും അന്തിക്കാട്ടെ വീട്ടിലുമാണ് പൊലീസ് പരിശോധന നടത്തിയത്.
മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഇവിടെനിന്ന് കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും ഇടപാട് രേഖകളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മുതൽ പ്രവീൺ റാണയെ കാണാനില്ല. ഇയാളുടെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒളിവിൽ പോയതായാണ് പൊലീസ് നിഗമനം. രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ അറിയിപ്പ് നല്കി.
നിക്ഷേപ തട്ടിപ്പിൽ പ്രവീൺ റാണക്കെതിരെ 20ഓളം കേസുകളാണ് തൃശൂര്‍ പൊലീസ് എടുത്തിട്ടുള്ളത്. തൃശൂർ, ഈസ്റ്റ്, വെസ്റ്റ്, കുന്നംകുളം, പീച്ചി സ്റ്റേഷനുകളിലെല്ലാം ഇയാൾക്കെതിരെയുള്ള പരാതികളെത്തി.
ഫ്രാഞ്ചൈസി ചേർക്കാമെന്ന് വിശ്വസിപ്പിച്ച് 48 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഒരുലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പരാതിക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.