കൊടുങ്ങല്ലൂർ: കടയടച്ച് പ്രതിഷേധിച്ചവരോട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ച് െപാലീസ് നോട്ടീസ് നൽകിത്തുടങ്ങി. ആറുപേർക്ക് ഇതിനകം നോട്ടീസ് ലഭിച്ചു. ഇരുപത് തിയഞ്ചോളം പേർ പ്രതിയാകുെമന്നാണ് െപാലീസ് നൽകുന്ന സൂചന.
കടയടച്ച് മതസ് പർധയുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. െപാലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് നോട്ടീസ് കൈമാറുന്നത്. ഐ.പി.സി 153 വകുപ്പ് പ്രകാരം കൊടുങ്ങല്ലൂർ െപാലീസ് ചാർജ് ചെയ്ത കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും വിചാരണവേളയിൽ ഹാജരാകണമെന്നും കാണിച്ചാണ് നോട്ടീസ് നൽകുന്നത്.
ജനജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തിൽ ‘പൗരത്വ ഭേദഗതി നിയമം രാഷ്ട്രസുരക്ഷക്ക്’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പെങ്കടുത്ത വിശദീകരണ സമ്മേളനം നടക്കുന്ന വേളയിലാണ് വ്യാപാരികൾ കൊടുങ്ങല്ലൂരിൽ കടയടച്ചത്. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധമുള്ളവരാണ് കടയടച്ചത്. ചില സ്ഥാപനങ്ങൾ തുറപ്പിക്കാൻ ശ്രമിച്ചത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ജനജാഗ്രതാസമിതിയുടെ പേരിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തവർ കടകൾക്ക് കല്ലെറിയുകയും ചില്ല് തകർക്കുകയും ചെയ്തിരുന്നു. കടയുടമകളെ രാജ്യദ്രോഹികൾ എന്ന് ചിത്രീകരിച്ച് പോസ്റ്റർ ഒട്ടിച്ചു. ഇതിൽ കേസെടുത്ത െപാലീസ് ആർ.എസ്.എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ വാഹനങ്ങൾ കത്തിക്കലും തകർക്കലും നടന്നത്. ഇതുമായി ബന്ധപ്പെട്ട െപാലീസ് അന്വേഷണം ഊർജിതമാണെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.