നെടുങ്കണ്ടം: വാഹനാപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ കിടന്നവരെ ആശുപത്രിയില്‍ എത്തിക്കാതെ പോയ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ രണ്ടു സിവില്‍ പൊലീസ് ഓഫിസര്‍മാരെ സസ്പെൻഡ് ചെയ്തു. കെ.ആര്. അജീഷ്, എം. ആസാദ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം.
കട്ടപ്പന പള്ളിക്കവലയില്‍ പിക്അപ് വാന്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ കാഞ്ചിയാര്‍ സ്വദേശി ജുബിന്‍, ഇരട്ടയാര്‍ സ്വദേശി അഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സമയം പൊലീസ് ജീപ്പുമായി അതുവഴി എത്തിയ നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ സഹായം അഭ്യർഥിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കട്ടപ്പന ഡിവൈ.എസ്.പിയോട് ജില്ല പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.