കണ്ണൂര്‍ റേഞ്ച് ഐ.ജി  ദിനേന്ദ്ര കശ്യപിനെ മാറ്റി

തിരുവനന്തപുരം: നിലക്കാത്ത അക്രമ പരമ്പരകളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിനെ മാറ്റി. പകരം മഹിപാല്‍ യാദവിനെ നിയമിച്ചു. എന്നാല്‍, മഹിപാല്‍ യാദവ് തെരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനത്താണ്. അതിനാല്‍ താല്‍ക്കാലിക ചുമതല തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറിനു കൈമാറി. മഹിപാല്‍ യാദവ് മാര്‍ച്ചില്‍ മടങ്ങിയത്തെുന്നതു വരെ അജിത് കുമാര്‍ കണ്ണൂരിന്‍െറയും ചുമതല വഹിക്കും.
ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ കൊലപാതകം തടയുന്നതില്‍ പൊലീസിന്‍െറ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ബി.ജെ.പി നേതാക്കള്‍  ആരോപണം ഉന്നയിച്ചിരുന്നു. പൊലീസ് ഫലപ്രദമായി ഇടപെട്ടിരുന്നെങ്കില്‍  കൊലപാതകം തടയാന്‍ കഴിയുമായിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍െറ നേതൃത്വത്തിലെ സംഘം വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കണ്ടപ്പോഴും പൊലീസിന്‍െറ ഭാഗത്തെ അനാസ്ഥ സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് തലത്തിലെ അഴിച്ചുപണിക്ക് മുഖ്യമന്ത്രി നേരിട്ടു നിര്‍ദേശിച്ചത്.

Tags:    
News Summary - police kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.