കോഴിക്കോട്: മെഡിക്കൽ കോളജ് എസ്.െഎ എ. ഹബീബുല്ലക്ക് സസ്പെൻഷൻ. കൈക്കൂലി വാങ്ങിയെന്നും സ്റ്റേഷനിൽ സാമ്പത്തിക ക്രമക്കേടുണ്ടായെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമീഷണർ കെ. സഞ്ജയ് കുമാർ ഗുരുദിൻ സസ്പ െൻഡ് ചെയ്തത്്.
സ്റ്റേഷനിലെത്തുന്ന ട്രാഫിക് കേസുകളിൽ പിഴയായി ഇൗടാക്കുന്ന പണം തിരിമറി നടത്തിയെന്നും കേസുകൾ ഒത്തുതീർക്കാൻ പലവട്ടം പണം വാങ്ങിയെന്നും കമീഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അേന്വഷണത്തിൽ ഹബീബുല്ല സമാന സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തുകയായിരുന്നു.
തുടർന്നാണ് ജില്ല പൊലീസ് മേധാവിയുടെ നടപടി. നേരത്തെ പ്ലസ്ടു വിദ്യാർഥിയെ മർദിച്ച സംഭവത്തിലും എസ്.െഎക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഇൗ സംഭവത്തിൽ നിരവധി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.