Posted On
date_range Updated On
date_range പൊലീസ് ജീപ്പ് തട്ടിയെടുത്തയാള് അറസ്റ്റില്
മണ്ണുത്തി: പൊലീസ് ജീപ്പ് തട്ടിയെടുത്ത് ദേശീയപാതയിലൂടെ ഓടിച്ച് വരികയായിരുന്നയാളെ മണ്ണുത്തി പൊലീസ് പിടികൂടി. ആലപ്പുഴ പുന്നപ്ര സ്വദേശി അല്ഫാദ് മന്സില് നിഹാറാണ് (34) പിടിയിലായത്. വെള്ളിയാഴ്ച രാവിലെ വെട്ടിക്കലില് വെച്ചാണ് ഇയാള് പിടിയിലാകുന്നത്. ആലപ്പുഴ പൊലീസ് സ്റ്റേഷനിലെ ജീപ്പ് സമീപത്തെ സർവിസ് സെൻററില് അറ്റകുറ്റപണികള്ക്കായി നല്കിയിരുന്നു. അവിടെനിന്നാണ് ഇയാള് ജീപ്പുമായി കടന്നത്. പാലിയേക്കര വെച്ച് സംശയം തോന്നി മണ്ണുത്തി പൊലീസില് വിവരം അറിയിച്ചതനുസരിച്ച് പൊലീസ് വാഹനം പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.