പൊലീസ് ജീപ്പിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു

പയ്യന്നൂര്‍: കാങ്കോലില്‍ പൊലീസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ കാല്‍നട യാത്രികന്‍ മരിച്ചു. പപ്പാരട്ടയ ിലെ കല്ല്‌കെട്ട് തൊഴിലാളി ഇളയടത്ത് രാജനാണ് (40) മരിച്ചത്.ബുധനാഴ്ച രാത്രി എട്ടരയോടെ കാങ്കോലിലെ പയ്യന്നൂര്‍ ഭാഗത ്തേക്കുള്ള ബസ്‌സ്​റ്റോപ്പിന് സമീപത്തായിരുന്നു അപകടം.

കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ അസി. കമാൻഡര്‍ വിശ്വനാഥനെ മാത്തില്‍ ചൂരലിലുള്ള വീട്ടില്‍ കൊണ്ടുവിട്ട ശേഷം തിരിച്ചുപോവുകയായിരുന്ന പൊലീസ് ജീപ്പാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന രാജനെ ഇടിച്ചിട്ടത്. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയിലും ഇതേ ജീപ്പില്‍തന്നെയാണ് രാജനെ എത്തിച്ചത്.

അപകടവിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും പരിയാരത്തെത്തുമ്പോഴേക്കും അപകടമുണ്ടാക്കിയ ജീപ്പ് സ്ഥലംവിട്ടിരുന്നതായി ആക്ഷേപമുണ്ട്. മെഡിക്കല്‍ കോളജ്​്​ ആശുപത്രിയിലെ ചികിത്സക്കിടയില്‍ വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് രാജന്‍ മരിച്ചത്. അപകടമുണ്ടാക്കിയ ജീപ്പില്‍ പയ്യന്നൂര്‍ സ്വദേശിയായ എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്.

വാഹനം പയ്യന്നൂര്‍ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് പെരിങ്ങോം സി.ഐ എം.ഇ. രാജഗോപാല്‍, എസ്‌.ഐ സഞ്ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കക്കറ സ്വദേശിയായ രാജന്‍ വിവാഹ ശേഷം കാങ്കോലിലാണ് താമസം. കണ്ണന്‍-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇ. അജിത. മക്കള്‍: ആര്യരാജ്, അശ്വിന്‍രാജ്.


Tags:    
News Summary - police jeep accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.