ആലപ്പുഴ: ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുകയെന്ന സർക്കാറിെൻറ നയം െപാലീസ് പ്രാവർത്തികമാക്കിയ അഞ്ചുവർഷമായിരുന്നു ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയാക്കിയ െപാലീസ് സേനയിലെ വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിലെ െപാലീസ് ക്വാർട്ടേഴ്സിെൻറ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
വിവിധ ജില്ലകളിലായി പുതിയ െപാലീസ് സ്റ്റേഷനുകൾ, പരിശീലന കേന്ദ്രങ്ങൾ, ക്വാർട്ടേഴ്സ് തുടങ്ങി 16 കെട്ടിടമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 2012ല്‍ നിർമാണം പൂർത്തീകരിച്ച െപാലീസ് ക്വാർട്ടേഴ്സ് കെട്ടിടങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയും ലഭികാതിരുന്നതിനെത്തുടർന്ന് തുറക്കാത്ത നിലയിലായിരുന്നു.
സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല െപാലീസ് മേധാവി പി.എസ്. സാബു, ചെങ്ങന്നൂർ നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്, വാർഡ് കൗൺസിലർ വിജി തുടങ്ങിയവർ സന്നിഹിതരായി. സംസ്ഥാന െപാലീസ് മേധാവി ലോക്നാഥ് െബഹ്റ ഓൺലൈൻ വഴി ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.