പൊലീസുകാരുടെ ദുരിതയാത്ര: തെരഞ്ഞെടുപ്പ് കമീഷനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി കൊണ്ടുപോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മടക്കയാത്രയിലടക്കം മത ിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയ ന്‍ തെരഞ്ഞെടുപ്പ് കമീഷനോടും സി.ആര്‍.പി.എഫിനോടും ആവശ്യപ്പെട്ടു. ബീഹാറില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക് കപ്പെട്ട കേരളത്തില്‍ നിന്നുള്ള പൊലീസുകാര്‍ക്ക്​ ദുഷ്​കരമായ മടക്കയാത്രയായിരുന്നുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചത്. പട്ന -എറണാകുളം എക്സ്പ്രസിൽ 114 പേർക്ക് മാത്രം ഇരിക്കാവുന്ന ജനറൽ കംപാർട്ട്​മ​​െൻറിൽ 200 പൊലീസുകാരെ കുത്തി നിറച്ച്​ കൊണ്ടുവരുന്നതി​​​െൻറ ദൃശ്യങ്ങളടക്കം പുറത്തുവന്ന സാഹചര്യത്തിലാണ്​ മുഖ്യമന്ത്രിയുടെ ഇടപെടൽ.

ഉദ്യോഗസ്ഥരുടെ അഭിമാനം മനുഷ്യാന്തസ്സ് എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ അവരെ സര്‍വ്വീസിന് നിയോഗിക്കുന്നവര്‍ക്ക് ചുമതലയുണ്ട്. ഇത് ചിലപ്പോഴെങ്കിലും പാലിക്കപ്പെടുന്നില്ലാ എന്നുള്ളത് നിര്‍ഭാഗ്യകരമാണ്.

ബീഹാറില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാര്‍ക്ക് മടങ്ങിവരാന്‍ ബര്‍ത്തോ സീറ്റോ ഒന്നുമുണ്ടായില്ല. ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ ഇതര യാത്രക്കാര്‍ക്കിടയില്‍ സ്വയം തിങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ട നിലയിലായിരുന്നു ഇവരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിശ്രമരഹിതമായ ജോലിക്ക് തൊട്ടുപിന്നാലെയാണ് ദുരിതപൂർണമായ യാത്ര ചെയ്യേണ്ടിവന്നത്​. ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു പിന്നാലെയാണ് ഇവരില്‍ പലരും ബീഹാറിലേക്ക്​ പോയത്.

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇവരുടെ യാത്രക്കായി തീവണ്ടിയില്‍ പ്രത്യേക ബോഗി അനുവദിക്കാവുന്നതേയുള്ളൂ. അതുണ്ടായില്ലെന്ന്​ മാത്രമല്ല, കുറച്ച് സ്ലീപ്പര്‍ ബര്‍ത്തുപോലും ഇവര്‍ക്കായി നീക്കിവെക്കാൻ അധികാരികള്‍ തയാറായില്ല. നിര്‍ഭാഗ്യകരമായ സംഭവമാണിത്​. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളുണ്ടാകണമെന്നും തെരഞ്ഞെടുപ്പ് കമീഷനോടും സി.ആര്‍.പി.എഫിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags:    
News Summary - Police on election duty - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.