മേപ്പയൂർ: പുറക്കാമല കരിങ്കൽ ഖനനത്തിനെതിരെ പ്രദേശവാസികൾ നടത്തിയ സമരത്തിനിടെ 15കാരനായ പത്താം ക്ലാസ് വിദ്യാർഥിയെ മേപ്പയ്യൂർ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതായി പരാതി. ചൊവ്വാഴ്ചയായിരുന്നു സംഭവം.
പുറക്കാമലയിൽ ഖനന സാമഗ്രികളുമായെത്തിയ ക്വാറി സംഘത്തെ സമരസമിതിയുടെ നേതൃത്വത്തിൽ തടയുന്നതിനിടയിലാണ് 15 കാരനെ എട്ടോളം പൊലീസുകാർ കുനിച്ചുനിർത്തി വലിച്ചിഴച്ച് പൊലീസ് വാനിൽ കയറ്റാൻ കൊണ്ടുപോയത്.
എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ട കുട്ടിയാണ്, കൊണ്ടുപോകരുതെന്ന് സ്ത്രീകൾ ഉൾപ്പെടെ വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നാൽ, പൊലീസ് കേൾക്കാൻ തയാറായില്ല.
സ്റ്റേഷനിൽ കൊണ്ടുപോയ വിദ്യാർഥിയെ ഉച്ചകഴിഞ്ഞാണ് വിട്ടയച്ചത്. ബുധനാഴ്ച എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ കുട്ടി പിന്നീട് മേപ്പയ്യൂർ ഗവ. ആശുപത്രിയിൽ ചികിത്സതേടി. പൊലീസ് വാനിൽനിന്ന് മർദിച്ചതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.