കൊല്ലത്ത് കടത്തിണ്ണയിൽ ഉറങ്ങിയവരുടെ കൊലപാതകം; പ്രതി സീരിയൽ കില്ലർ എന്ന സംശയത്തിൽ പൊലീസ്

കൊല്ലം: നഗരമധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ പ്രതി സീരിയൽ കില്ലർ എന്ന സംശയത്തിൽ പൊലീസ്. കൊലപാതകങ്ങൾക്ക് സമാന സ്വഭാവമെന്നാണ് കണ്ടെത്തൽ.

മെയ് 25നാണ് കൊല്ലം കമീഷണർ ഓഫിസിന്‍റെ 100 മീറ്റർ അകലെ കടക്കുമുന്നിൽ കിടന്നുറങ്ങിയ വയോധികനായ രാജേന്ദ്രനെ കൊല്പപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ പ്രതി തമിഴ്നാട് സ്വദേശിയാണെന്ന് കണ്ടെത്തിയെങ്കിലും പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.

ഏപ്രിൽ19നാണ് കല്ലുവാതുക്കലിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ രവീന്ദ്രനെ തലയിൽ നിന്ന് ചോര വാർന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് കേസുകളിലും സമാനരീതിയിൽ ആണ് കൊലപാതകം നടന്നിട്ടുള്ളത്. കൊല്ലപ്പെട്ട രണ്ടുപേരും അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരാണ്. ഒപ്പം തലക്കടിയേറ്റ് ചോര വാർന്നാണ് മരിച്ചിട്ടുള്ളത്. ഇതാണ് പ്രതി സീരിയൽ കില്ലർ ആണോ എന്ന സംശയത്തിൽ പൊലീസ് എത്താൻ കാരണം. സംഭവം നടന്ന് ഇത്ര നാൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്തതിൽ പൊലീസിനെതിരെ ആക്ഷേപമുയരുന്നുണ്ട്.

Tags:    
News Summary - Police doubting the accused in murder of two people in kollam is a serial killer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.