തിരുവനന്തപുരം: പാസ്പോർട്ട് അപേക്ഷ പരിശോധനയുടെ പേരിൽ സംസ്ഥാന പൊലീസിെൻറ ഡേറ ്റാബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തരവകുപ്പ് തുറന്നു നൽകിയ നട പടി വിവാദത്തിൽ. അതിരഹസ്യഫയലുകളുൾപ്പെടെ കൈകാര്യം ചെയ്യുന്ന ഡേറ്റാബേസിൽ സമ്പൂർ ണ സ്വാതന്ത്ര്യം അനുവദിച്ചത് കടുത്ത സുരക്ഷാവീഴ്ചയെന്ന് സൈബർ വിദഗ്ധർ ചൂണ്ടിക്കാ ട്ടുന്നു.
ഊരാളുങ്കൽ സൊസൈറ്റിക്ക് സോഫ്റ്റ്വെയർ നിർമാണചുമതല നൽകാൻ വഴിവിട്ട നീക്കങ്ങൾ നടന്നെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് പുറത്തുവന്ന വിവരങ്ങൾ. എന്നാൽ ഊരാളുങ്കലിന് ഡേറ്റാബേസിലെ മുഴുവുൻ വിവരങ്ങളും കിട്ടില്ലെന്നും പാസ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയതെന്നുമാണ് പൊലീസ് വിശദീകരണം.
കഴിഞ്ഞ ഒക്ടോബർ 29ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പുറത്തിറങ്ങിയ ഉത്തരവാണ് വിവാദത്തിലായത്. പാസ്പോർട്ട് അപേക്ഷപരിശോധനക്കുള്ള സോഫ്റ്റ്വെയർ നിർമാണത്തിനായി സംസ്ഥാന പൊലീസിെൻറ ഡേറ്റാ ബേസ് ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നു നൽകണമെന്നായിരുന്നു ഉത്തരവ്. സി.പി.എം നിയന്ത്രണത്തിലുള്ളതാണ് സൊസൈറ്റി.
അതിപ്രാധാന്യമുള്ള ക്രൈം ആന്‍ഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിയുന്ന തരം അനുമതിയാണ് നൽകിയതെന്നും അതിനാൽ പൊലീസിെൻറ മുഴുവൻ വിവരങ്ങളും സൊസൈറ്റിക്ക് ലഭിക്കുമെന്നുമാണ് ആരോപണം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.