'വിമർശനം മാത്രം'; സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി പൊലീസ് റിപ്പോര്‍ട്ട്. ഭരണഘടനയെ അവഹേളിക്കുന്നതരത്തിലുള്ള പരാമര്‍ശങ്ങളല്ല സജി ചെറിയാന്‍ എം.എല്‍.എ നടത്തിയതെന്നും മറിച്ച് വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളിവര്‍ഗത്തെ ചൂഷണം ചെയ്യുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് സജി ചെറിയാന്‍ നടത്തിയ വിമർശനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണച്ചുമതലയുള്ള തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്‍ റാവുത്തര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേസ് അവസാനിപ്പിക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചതിന് കഴിഞ്ഞ ജൂലൈയിലാണ് സജി ചെറിയാനെതിരെ കേസെടുത്തത്. മന്ത്രിയുടെ പ്രസംഗം വിവാദമായതിന് പിന്നാലെ രാജിവെക്കേണ്ടിവന്നിരുന്നു. 

Tags:    
News Summary - Police clean chit to saji cheriyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.