പള്ളികൾക്കും മദ്രസകൾക്കും പൊലീസി​െൻറ വംശീയ സർക്കുലർ;  മുഖ്യമന്ത്രി​ മറുപടി പറയണമെന്നാവശ്യം 

 കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം  വിവിധ സ്റ്റേഷനുകളില്‍ നിന്ന് പള്ളി ഭാരവാഹികള്‍ക്ക് പൊലീസ് വംശീയത കലർന്ന സർക്കുലർ നൽകിയതിൽ പ്രതിഷേധം.മദ്രസ അധ്യാപകരെ നിയമിക്കു​േമ്പാൾ അവരുടെ ക്രിമിനൽ പശ്​ചാത്തലം പരിശോധിക്കണമെന്നും വീഴ്​ചവരുത്തിയാൽ ഭാരവാഹികളെ കുറ്റക്കാരാക്കുമെന്നുമാണ്​ സർക്കുലറിൽ പറയുന്നത്​.

സർക്കുലറി​​​െൻറ കോപ്പി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ ഇടപെടണമെന്നും അടിയന്തിരമായി നടപടി എടുക്കണമെന്നും സോളിഡാരിറ്റി യൂത്ത്​മൂവ്​മ​​െൻറ്​ മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടു. കേരളത്തിലെ മറ്റേതെങ്കിലും പൊതുസ്ഥാപനങ്ങള്‍ക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ നൽകാത്ത നോട്ടീസ് മദ്രസകള്‍ക്ക് മാത്രം അയച്ചതി​​​െൻറ പ്രസക്തിയെന്താണന്നും മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ക്ക് മാത്രമായി ഇങ്ങനെയൊരു കത്ത് പൊലീസ് നല്‍കിയതിന്​ പിന്നിലെ വംശീയ മുന്‍വിധി വ്യക്തമാണെന്നും സോളിഡാരിറ്റി സംസ്​ഥാന പ്രസിഡൻറ്​ നഹാസ്​ മാള പറഞ്ഞു.

Full View
Tags:    
News Summary - police circular against madrasa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.