ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശനെതിരെ കേസ്

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​യു​ള്ള ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ​രാ​തി​യി​ൽ സം​വി​ധാ​യ​ക​ൻ ശാ​ന്തി​വി​ള ദി​നേ​ശി​നെ​തി​രെ മ്യൂ​സി​യം പൊ​ലീ​സ് കേ​സെ​ടു​ത്തു. സ്​​റ്റേ​ഷ​ൻ ജാ​മ്യം ല​ഭി​ക്കു​ന്ന വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്. പ​രാ​തി ന​ൽ​കി ഒ​രാ​ഴ്ച ക​ഴി​ഞ്ഞാ​ണ് ന​ട​പ​ടി.

എ​ന്നാ​ൽ, ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ​രാ​തി​യി​ൽ യു​ട്യൂ​ബി​ൽ​ നി​ന്ന്​ നോ​ട്ടീ​സ് വ​ന്നെ​ന്നും ഇ​തിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വാ​ദ വി​ഡി​യോ നീ​ക്കിയെന്നും ദി​നേ​ശ് പ​റ​യു​ന്നു. കേ​സി​ന് പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് വി​ഡി​യോ നീ​ക്കിയത്. പ​ക്ഷേ, വി​ഡി​യോ​യി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ സ​ത്യ​ങ്ങ​ളാ​ണെ​ന്നും ദി​നേ​ശ് പ​റ​ഞ്ഞു.

വ്യക്തിപരമായി അധിക്ഷേപിച്ച് പോസ്റ്റിട്ടതിനെതിരെ നേരത്തെ ഭാഗ്യലക്ഷ്മി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശാന്തിവിള ദിനേശിന്‍റെ യൂട്യൂബ് ചാനല്‍ വഴിയാണ് സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ ഈ വിഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു. ബംഗ്ലാവില്‍ ഔത എന്ന ചിത്രമാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത ഏക സിനിമ.

അധിക്ഷേപകരവും അശ്ലീലകരവുമായ വിഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ വിജയ് പി. നായരെ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയും കൂട്ടരും ചേർന്ന് മർദിച്ചിരുന്നു. ഫേസ്ബുക്കിൽ ലൈവ് ഇട്ടായിരുന്നു മർദനം. ലൈംഗികാധിക്ഷേപ പരാമർശത്തിന് വിജയ് പി. നായർക്കെതിരെയും ഇയാളെ മർദിച്ചതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.