ലാത്തിയടിയില്‍ പരിക്കേറ്റ ദലിത്  യുവാക്കള്‍ക്ക് എസ്.ഐയുടെ മര്‍ദനം

നിലമ്പൂര്‍: പൊലീസ് ലാത്തിവീശിയതിനത്തെുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ, ദലിത് സഹോദരന്മാരെ വഴിക്കടവ് എസ്.ഐ മര്‍ദിച്ചു. സംഘര്‍ഷത്തില്‍ എസ്.ഐ ഹരികൃഷ്ണനുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പൊലീസിനെ മര്‍ദിച്ചെന്ന പരാതിയില്‍ ദലിത് യുവാക്കളെ അറസ്റ്റ് ചെയ്തു. 
സംഘര്‍ഷത്തിനിടെ എസ്.ഐ സര്‍വിസ് തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ വഴിക്കടവ് പൊലീസ് സ്റ്റേഷന് 400 മീറ്ററകലെയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. വഴിക്കടവ് പൊലീസ് സ്റ്റേഷന് സമീപത്ത് താമസിക്കുന്ന ഏമങ്ങാടന്‍ സുബിന്‍ (27), സഹോദരന്‍ ജിതിന്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ നിലമ്പൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. സംഘര്‍ഷത്തിനിടെ തോളെല്ലിന് സാരമായി പരിക്കേറ്റ വഴിക്കടവ് എസ്.ഐ ഹരികൃഷ്ണനെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയില്‍ ബുധനാഴ്ച രാത്രി ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് സംഭവങ്ങള്‍ക്ക് തുടക്കം. ബൈക്ക് യാത്രികരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ച ശേഷം വിട്ടയച്ചിരുന്നു. അപകടവിവരമറിഞ്ഞ് അങ്ങാടിയില്‍ ജനം തടിച്ചുകൂടുകയും അപകടകാരണത്തെച്ചൊല്ലി ബഹളമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ ഇവരെ ലാത്തിവീശി ഓടിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ കയറിയും ലാത്തിവീശി. കൂള്‍ബാറില്‍ നില്‍ക്കുകയായിരുന്ന ജിതിനും ലാത്തിയടിയില്‍ പരിക്കേറ്റു.ജിതിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബൈക്കുമായത്തെിയ അയല്‍വാസി ഷിഹാബുദ്ദീന്‍ പഞ്ചായത്ത് അങ്ങാടിയിലെ പമ്പില്‍നിന്ന് പെട്രോളടിക്കുന്നതിനിടെ ജീപ്പില്‍ എസ്.ഐയും മൂന്ന് പൊലീസുകാരുമത്തെി. ജിതിന് അടിയേറ്റതില്‍ പരാതിയുണ്ടെന്നും ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ പോവുകയാണെന്നും ഷിഹാബുദ്ദീന്‍ എസ്.ഐയോട് പറഞ്ഞു. 

ഇതോടെ ജിതിനെ എസ്.ഐ ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുകയും സഹോദരന്‍ സുബിനും ഷിഹാബുദ്ദീനും തടയാന്‍ ശ്രമിക്കുകയും ചെയ്തത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നിലത്തുവീണ എസ്.ഐ തോക്കെടുത്ത് മുകളിലേക്ക് നിറയൊഴിച്ചു. പെട്രോള്‍ പമ്പിന് അകത്തുവെച്ചായിരുന്നു ഇത്. ഇതിനിടെ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത് വഴിക്കടവ് സ്റ്റേഷനിലത്തെിച്ച് എസ്.ഐയുടെ നേതൃത്വത്തില്‍ മര്‍ദിച്ചു. നടപടിയാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ വ്യാഴാഴ്ച സി.എന്‍.ജി റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് എസ്.ഐ ഹരികൃഷ്ണനെ ജില്ല പൊലീസ് മേധാവി സ്ഥലംമാറ്റി. മലപ്പുറം എസ്.പി ഓഫിസിലേക്കാണ് മാറ്റം.

Tags:    
News Summary - police brutality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.