?????????????? ????????? ????????? ??????: ??.?????????

കോഴിക്കോട് ട്രാൻസ്ജെൻഡറുകൾക്ക് പൊലീസ് മർദ്ദനം

കോഴിക്കോട്: മിഠായിത്തെരുവിലെ താജ് റോഡിൽ വെച്ച് ട്രാൻസ്ജെൻഡറുകളെ പൊലീസ് മർദ്ദിച്ചതായി പരാതി. ട്രാൻസ്ജെൻഡറുകളായ അഞ്ചുപേരെയാണ് ഇന്നലെ രാത്രി പത്തരയോടെ റോഡിലൂടെ നടന്നുപോകവെ പൊലീസ് അകാരണമായി മർദ്ദിച്ചത്. ട്രാൻസ്ജെൻഡറുകളായ സുസ്മിക്കും ജാസ്മിനും കൈകൾക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

തുടർവിദ്യാഭ്യാസ കലോത്സവത്തിൽ ഇന്ന് നൃത്തം അവതരിപ്പിക്കേണ്ടതിനാൽ അതിനുള്ള ഒരുക്കങ്ങൾ നടത്തി തിരിച്ചുപോകവെയാണ് പൊലീസ് മർദിച്ചതെന്ന് ഇവർ പറഞ്ഞു. തങ്ങൾക്ക് രാത്രി സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്യം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. സ്ത്രീകളെയോ പുരുഷന്മാരെയോ കാണുമ്പോൾ സ്വാഭാവികമായി കാണുന്ന പൊലീസ്, ട്രാൻസ്ജെൻഡറുകളെ കാണുമ്പോൾ തന്നെ അടിക്കുന്നതെന്തിനാണെന്നും അവർ ചോദിച്ചു.

ഇ​ട​പെ​ട്ട​ത് ഒ​രാ​ളു​ടെ ബാ​ഗ് ത​ട്ടി​പ്പ​റി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ൾ –പൊ​ലീ​സ്

കോ​ഴി​ക്കോ​ട്:  രാ​ത്രി ൈവ​കി ഒ​രാ​ളു​ടെ ബാ​ഗ് ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സ് കൂ​ട്ടം​ചേ​ർ​ന്ന് ത​ട്ടി​പ്പ​റി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണാ​ണ് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് സം​ഘം പ്ര​ശ്ന​ത്തി​ലി​ട​പെ​ട്ട​തെ​ന്ന് ക​സ​ബ എ​സ്.​ഐ വ്യ​ക്ത​മാ​ക്കി. പ്ര​കൃ​തി​വി​രു​ദ്ധ ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ച്ച ശേ​ഷം വ​ഴി​യാ​ത്ര​ക്കാ​ര​ൻ​റെ ക​യ്യി​ൽ നി​ന്നും പ​ണം ത​ട്ടി​പ്പ​റി​ച്ച​വ​രെ വി​ര​ട്ടി​യോ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക മാ​ത്ര​മാ​ണ് പൊ​ലീ​സ് ചെ​യ്ത​ത്. പൊ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ അ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​വാ​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വി​ച്ച​തെ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി.​ക​മീ​ഷ​ണ​ർ വി.​എം അ​ബ്ദു​ൽ വ​ഹാ​ബി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഡി.​സി.​പി മെ‍റി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു. ഇ​വ​രു​ടെ പ​രാ​തി ടൗ​ൺ സി.​ഐ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും ഡി.​സി.​പി വ്യ​ക്ത​മാ​ക്കി.   

Tags:    
News Summary - The police beat the transjanders in the SM street Kozhikode-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.