കൊല്ലത്ത്​ അർബുദ രോഗിയായ ഓ​ട്ടോ ഡ്രൈവർക്ക്​ പൊലീസ്​ മർദനം

അഞ്ചൽ: കൊല്ലം അഞ്ചലിൽ അർബുദ രോഗിയായ ഓ​ട്ടോ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചവശനാക്കിയതായി പരാതി. അഞ്ചൽ കരുകോ ൺ സ്വദേശി രാജേഷ്​ എന്ന യുവാവിനാണ്​ മർദനമേറ്റത്​. മർദനത്തിൽ ഇയാളുടെ തോളെല്ലിന്​ ഗുരുതരമായി പരിക്കേറ്റിട്ടുണ ്ട്​. രാജേഷിൻെറ ശരീരമാകെ ചതവുകളുണ്ട്​. നിർധന കുടുംബമായതിനാൽ ചികിത്സക്ക്​ പണമില്ലാതെ രാജേഷും കുടുംബവും ബുദ്ധിമുട്ടുകയാണ്​.

വാഹന പരിശോധനക്കായി കൈകാണിച്ചിട്ട്​ നിർത്താതെ പോയെന്നാരോപിച്ചായിരുന്നു മർദനം.​ ശനിയാഴ്​ച വൈകീട്ട്​ ആറ്​ മണിയോടു കൂടിയാണ്​​ സംഭവം നടന്നത്​. അഞ്ചൽ ഭാഗത്തു നിന്ന്​ ഹോം ഗാർഡ്​ വാഹന പരിശോധനക്കായി കൈകാണിച്ചിരുന്നു. എന്നാൽ ഇത്​ ശ്രദ്ധയി​ൽ പെടാതെ ഓ​ട്ടോയുമായി രാജേഷ്​ മുന്നോട്ട്​ നീങ്ങിയപ്പോർ ഹോം ഗാർഡ്​ വണ്ടിയിലേക്ക്​ ചാടിക്കയറുകയും വാഹനം പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോകാൻ നിർദേശിക്കുകയും ചെയ്​തു.​

കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ലെന്ന്​ ഹോം ഗാർഡ്​ സ്​റ്റേഷനിൽ റിപ്പോർട്ട്​ ചെയ്തപ്പോൾ രണ്ട്​ ​പൊലീസുകാർ ചേർന്ന്​ കൈ പിന്നിലേക്ക്​ പിടിച്ച്​ വിലങ്ങ്​ വെച്ച ശേഷം തന്നെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന്​ രാജേഷ്​ പറഞ്ഞു. കൈ കാണിച്ചത്​ കണ്ടില്ലെന്നും താനൊരു അർബുദ രോഗിയാണെന്നും പറഞ്ഞിട്ടും പൊലീസ്​ മർദനം തുടർന്നതായു​ം രാജേഷ്​ ആരോപിക്കുന്നു. എന്നാൽ, മർദനം നടന്നിട്ടില്ലെന്നും രാജേഷ്​ സ്വയം പരിക്കേൽപ്പിച്ചതാ​െണന്നുമാണ്​ പൊലീസ്​ പറയുന്നത്​.

Tags:    
News Summary - police beat cancer patient auto driver in kollam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.