വാഹന പരിശോധനക്കിടെ എസ്.ഐയെ കാറിടിപ്പിച്ചു; കാലിൽ കാർ കയറ്റിയിറക്കി

മൂവാറ്റുപുഴ: വാഹന പരിശോധനക്കിടെ എസ്.ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമം. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഇ.എം. മുഹമ്മദിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് നാലോടെ കല്ലൂർക്കാട് വഴിയാഞ്ചിറയിലാണ് സംഭവം. സീനിയർ സി.പി.ഒ കെ.സി. ജിബിയോടൊപ്പം വാഹന പരിശോധനയിലായിരുന്നു എസ്.ഐ.

കൈകാണിച്ചിട്ടും നിർത്താതിരുന്ന സാൻട്രോ കാറാണ് അപകടമുണ്ടാക്കിയത്. എസ്.ഐയുടെ വലതുകാലിൽ കാർ കയറ്റിയിറക്കി. പരിക്കേറ്റ എസ്.ഐയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.

നാഗപ്പുഴ ഭാഗത്തേക്ക് നിർത്താതെ പോയ കറുത്ത കാറിനുവേണ്ടി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല. സമീപപ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Tags:    
News Summary - police attacked in Muvattupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.