Posted On
date_range Updated On
date_range കെ.എസ്.യു പ്രവർത്തകയെ കൈയേറ്റം ചെയ്ത സംഭവം: വനിത കമീഷൻ റിപ്പോർട്ട് തേടി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവർത്തകയെ പുരുഷ പൊലീസ് കൈയേറ്റം ചെയ്ത സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് കേരള വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സതീദേവി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കെ.എസ്.യു പ്രവർത്തക മിവ ജോളിക്കെതിരെയാണ് പൊലീസ് കൈയേറ്റമുണ്ടായിരുന്നത്. കളമശ്ശേരിയിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.
പുരുഷ പൊലീസ് മിവ ജോളിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചും തലയ്ക്ക് പിടിച്ചും തള്ളി നീക്കുകയായിരുന്നു. ഇത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.