Posted On
date_range Updated On
date_range ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ
കണ്ണൂർ: യൂത്ത്കോൺഗ്രസ് പ്രവർത്തകനായിരുന്ന ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. ശുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി കോടതിയിൽ ഹരജി നൽകി. ആകാശ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ് റിപ്പോർട്ട് നൽകി. തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ മുഖേനയാണ് ഹരജി നൽകിയത്.
2018 ഫെബ്രുവരി 12നാണ് മട്ടന്നൂരിനടുത്ത് വെച്ച് ശുഹൈബ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാംപ്രതിയാണ് ആകാശ് തില്ലങ്കേരി. ആകാശ് തില്ലങ്കേരിയെ സി.പി.എമ്മിൽ നിന്നു പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.