കഴുത്തിൽ കയർ മുറുകിയ പരിക്ക്, കൈയിലെ മുറിവിൽ ഉറുമ്പരിക്കുന്നു, അർധനഗ്നയായി 19കാരിയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തി; ആൺ സുഹൃത്ത് പിടിയിൽ

കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിതയായ പെൺകുട്ടിയെ വീട്ടിനുള്ളിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ചയാണ് അർധനഗ്നയായി അവശനിലയിൽ 19കാരിയെ കണ്ടെത്തുന്നത്. കഴുത്തിൽ കയർ മുറുകിയ പരിക്കും കൈയിലേറ്റ മുറിവിൽ ഉറുമ്പരിച്ച നിലിയിലുമാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

ഇവർ ദത്തുപുത്രിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മാതാപിതാക്കൾ വീട്ടിലുണ്ടാകാത്തതിനാൽ പെൺകുട്ടി മിക്ക സമയത്തും ഒറ്റക്കാണ് താമസം.

കസ്റ്റഡിയിലുള്ള ആൺ സുഹൃത്ത് പെൺകുട്ടിയെ ക്രൂരമായി മർദിച്ചതായാണ് സൂചന. മറ്റേതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയായോ എന്ന് പരിശോധിച്ച് വരികയാണ്. 

Tags:    
News Summary - POCSO survivor found in critical condition at home in Chottanikkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.