സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം: വികാരി ഒ​ളിവിൽ; അന്വേഷണം ഊർജിതമാക്കി

പറവൂർ: ഒമ്പത് വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ കോട്ടയിൽ കോവിലകം ഹോളിക്രോസ് പള്ളി വികാര ി ഫാ.ജോർജ് പടയാട്ടി (68)ക്കെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കി. വടക്കേക്കര പൊലീസാണ് പോക്സോ പ്രകാരം കേസെടുത്ത് അന് വേഷണം നടത്തുന്നത്. ഇതി​​െൻറ ഭാഗമായി എസ്.ഐ.ടി. വി.ഷിബുവി​​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെള്ളിയാഴ്ചയും പള്ളി യിലെത്തി അന്വേഷണം നടത്തി. ഒരു മാസം മുമ്പാണ് പീഡനം നടന്നത്. സ്കൂളിലെ ഇടവേളകളിൽ കുട്ടികൾ പള്ളിയിൽ പ്രാർഥിക്കാൻ എ ത്തിയ സമയത്താണ് പീഡിപ്പിച്ചത്.

വികാരിയച്ചനിൽനിന്നും മോശമായ പെരുമാറ്റം ഉണ്ടായ വിവരം ഒരു കുട്ടി അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുത്തി. അധ്യാപിക വീട്ടുകാരെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരമറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൂടുതൽ കുട്ടികൾ ഇരയായതായി ബോധ്യപ്പെട്ടത്. പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. കുട്ടികള്‍ മജിസ്​േ​​ട്രറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയതോടെ പ്രതിഭാഗത്തിന് എഫ്.ഐ.ആർ കോടതി മുഖാന്തരമേ ലഭിക്കു. ഇതിനായി ഹൈകോടതിയിൽനിന്നും മുൻകൂർ ജാമ്യത്തിനായും ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം പെൺകുട്ടികളുടെ രക്ഷകർത്താക്കൾ കേസെടുക്കുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്നാണ് കേസെടുത്തത്.

ഫാ.ജോർജ് പടയാട്ടി ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ ലഭ്യമാകുന്നില്ല. സംഭവം പുറത്തറിഞ്ഞതോടെ വൈദികൻ ഒളിവിൽ പോയി. കണ്ണിന്​ ചികിത്സക്ക്​ പോകുകയാണെന്നാണ് ഇടവകക്കാരെ അറിയിച്ചത്. വൈദികൻ ഹോളിക്രോസ് പള്ളി വികാരിയായിട്ട് ആറ് മാസം പിന്നിട്ടിട്ടുള്ളൂ.

അതേസമയം വികാരിയെ അനുകൂലിക്കുന്നവർ ഇടവകക്കാരിൽ ഒരു വിഭാഗത്തിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇടവകയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ കണ്ണും നട്ടിരിക്കുന്ന ചിലരെ ഇതുമായി ബന്ധപ്പെടുത്താത്തതിലുള്ള പകയാണ് കേസിന് പിന്നിലെന്നാണ്​ ഇവരുടെ ആരോപണം. എന്നാൽ, വൈദിക​​െൻറ അടുപ്പക്കാരും ബന്ധുക്കളുമാണ് ഈ ആരോപണത്തിന് പിന്നിലെന്നും പീഡനത്തിനിരയായ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളതെന്നുമാണ് മറുപക്ഷം വ്യക്തമാക്കിയത്.

Tags:    
News Summary - pocso case against Vicar of church-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.