പ്രതീകാത്മക ചിത്രം
പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ്
മൂവാറ്റുപുഴ: മുകേഷ് അടക്കമുള്ള സിനിമാ നടന്മാർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ ലൈംഗിക ചൂഷണം ആരോപിച്ച് ബന്ധുവായ യുവതി നൽകിയ പരാതിയിൽ പൊലീസ് പോക്സോ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ച രാവിലെ യുവതി താമസിക്കുന്ന സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറിയിരുന്നു.
ഇതേതുടർന്ന് യുവതിയിൽനിന്ന് രണ്ട് വനിതാ ഉദ്യോഗസ്ഥർ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്ന് യുവതി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പുകൾ ചുമത്തിയത്.
നടി സമൂഹമാധ്യമത്തിലൂടെ അപമാനിച്ചു എന്ന് കാണിച്ച് യുവതി മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.