പൊലീസിന്​ നേരെ ബോംബെറിഞ്ഞ്​ രക്ഷപ്പെട്ട പോക്സോ കേസ്​ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 62 വർഷം കഠിന തടവും

തിരുവനന്തപുരം: പൊലീസിന്​ നേരെ ബോംബെറിഞ്ഞ്​ രക്ഷപ്പെട്ട പോക്സോ കേസ്​ പ്രതിക്ക് ഇരട്ട ജീവപര്യന്തവും വിവിധ വകുപ്പുകളായി 62 വർഷം കഠിന തടവും പിഴയും. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.ബി. ഷിബുവാണ്​ ശിക്ഷ വിധിച്ചത്​​.

ഭാര്യയുടെ ആദ്യവിവാഹത്തിലെ 14 വയസ്സുള്ള മകളെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ പ്രതിക്ക്​ രണ്ടുവട്ടം മരണം വരെ കഠിന തടവിനാണ് ശിക്ഷ വിധിച്ചത്​. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതി കടത്തിക്കൊണ്ടുവന്ന് കൂടെ താമസിപ്പിക്കുകയായിരുന്നു. ​

പൊലീസ് പ്രതിയുടെ ഒളിത്താവളം കണ്ടെത്തി അറസ്റ്റ് ചെയ്യാൻ ശ്രമിക്കവേ ബോംബെറിഞ്ഞ്​ രക്ഷപ്പെട്ടു. നിരവധി കേസുകളിലെ പ്രതിയെ പൊലീസ് പിന്നീട്​ തന്ത്രപൂർവം പിടികൂടുകയായിരുന്നു. കഴക്കൂട്ടം പൊലീസ് അന്വേഷണം പൂർത്തിയായി കുറ്റപത്രം കോടതിൽ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.

Tags:    
News Summary - POCSO case accused who escaped by throwing bomb at police gets double life imprisonment and 62 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.