representational image
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതിക്ക് 90 വർഷം തടവ് ശിക്ഷ
മായന്നൂർ (തൃശൂർ): പോക്സോ കേസ് പ്രതിക്ക് 90 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മംഗലംപാടത്ത് വീട്ടിൽ ശെൽവനെയാണ് (49) വടക്കാഞ്ചേരി സെഷൻസ് കോടതി ജഡ്ജി ആർ. മിനി ശിക്ഷിച്ചത്.
ഒന്നര ലക്ഷം രൂപ പിഴ അടക്കാതിരുന്നാൽ ഒന്നര വർഷം തടവുകൂടി അനുഭവിക്കണം. 2022ലാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.
പഴയന്നൂർ എസ്.എച്ച്.ഒ ആയിരുന്ന സബ് ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീനാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സീനത്ത് ഹാജറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.