െകാച്ചി: കേന്ദ്ര റോഡ് പദ്ധതിയായ പ്രധാനമന്ത്രി ഗ്രാം സഡക് യോജനക്ക് (പി.എം.ജി.എസ്. വൈ) കീഴിൽ നിർമിച്ച റോഡുകളുടെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാ റുകൾെക്കന്ന് കേന്ദ്രം. പദ്ധതി മാർഗനിർദേശമനുസരിച്ച് നിർമാണശേഷമുള്ള അഞ്ച് വർഷക്കാലത്തേക്കുള്ള അറ്റകുറ്റപ്പണിയുടെ ബാധ്യത ബന്ധപ്പെട്ട കരാറുകാരന് തന്നെയാണ്. എന്നാൽ, ഇതിനുശേഷം ഇതിെൻറ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനുതന്നെയാണ്.
അഞ്ചുവർഷ കാലാവധി കഴിഞ്ഞ ശേഷമുള്ള അറ്റകുറ്റപ്പണി സംബന്ധിച്ച് പ്രത്യേക നയത്തിന് രൂപംനൽകാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകിയിരുന്നു. കേരളമടക്കം 23 സംസഥാനങ്ങൾ നയം രൂപവത്കരിച്ചിട്ടുമുണ്ട്. അതിനാൽ, ഇത്തരം റോഡുകളുടെ അറ്റകുറ്റപ്പണികളുടെ ചുമതല കേന്ദ്രസർക്കാറിേൻറതല്ലെന്ന് റൂറൽ ഡെവലപ്മെൻറ് മന്ത്രാലയം അണ്ടർ സെക്രട്ടറി ലളിത്കുമാർ കേരള ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. തിരുവനന്തപുരം ജില്ലയിലെ ചീരാനിക്കര-മടപ്പുറം റോഡിെൻറ തകർച്ചയുമായി ബന്ധപ്പെട്ട് റോഡ് സംരക്ഷണ സമിതിയും വാഹനനീക്കം തടയുന്നതിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ക്വാറി ഉടമകളും നൽകിയ ഹരജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്.
അതേസമയം, സർക്കാർ പദ്ധതിപ്രകാരം പ്രത്യേക ഉദ്ദേശ്യേത്താടെ നിർമിച്ചിട്ടുള്ള റോഡിലൂടെ ക്വാറിയിലേക്കും തിരിച്ചുമുള്ള സാധനങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. ഇത്തരം ലോറികൾ ഈ റോഡിലൂടെ പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.