വടകര: വീടില്ലാത്തവര്‍ക്ക് ധനസഹായം നല്കാന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതിയിപ്പോള് ഫയലില്‍ മാത്രമായൊതുങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷമായി പദ്ധതിപ്രകാരം വീടുനിർമാണം നടന്നിട്ടില്ല.
നേരേത്ത, ഇന്ദിര ആവാസ ് യോജന (ഐ.എ.വൈ) പദ്ധതിപ്രകാരം വീടില്ലാത്തവരെ ഗ്രാമസഭ കെണ്ടത്തുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫണ്ടുകള്‍ ഉപയോഗിച്ചാണ് വീടിനുള്ള ധനസഹായം നല്കിവന്നത്. ഇതുപ്രകാരം വീടില്ലാത്ത പാവപ്പെട്ട ജനങ്ങളെ ഓരോ ഗ്രാമ പഞ്ചായത്തില്‍നിന്നും എളുപ്പത്തില്‍ കെണ്ടത്താനും വളരെ വേഗംതന്നെ വീട് നല്‍കാനും കഴിഞ്ഞിരുന്നതായി ഈ മേഖലയിലുള്ളവര്‍ പറയുന്നു.
2016ല്‍ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയോടെ ഗുണഭോക്താക്കളെ ഗ്രാമസഭയിലൂടെ നേരിട്ട് കണ്ടെത്തുന്നത് അവസാനിപ്പിച്ചു. പകരം 2011ല്‍ നടന്ന സാമൂഹിക, സാമ്പത്തിക സര്‍വേപ്രകാരമുള്ള ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൈമാറുകയും അതില്‍നിന്ന് അര്‍ഹരായവരെ കണ്ടെത്തുകയുമാണ് ചെയ്യുന്നത്. ഈ മാറ്റം വരുത്തിയതോടെയാണ് ഇൗ പദ്ധതിപ്രവര്‍ത്തനം പേരിലൊതുങ്ങിയത്. പുതിയ പദ്ധതി വന്നശേഷം സംസ്ഥാനത്ത് ചുരുക്കം വീടുകള്‍ മാത്രമേ നിർമിച്ചിട്ടുള്ളൂ.
ഇതിനിടയില്‍, ലോക്സഭ ഇലക്ഷന് മുന്നോടിയായി 2019 മാര്‍ച്ച് ഏഴു വരെ കേന്ദ്ര സര്‍ക്കാര്‍ ‘ആവാസ് പ്ലസ്’ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കുകയും വീടില്ലാത്തവരില്നിന്ന് നേരിട്ട് അപേക്ഷ സ്വീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്ത് 3,11,000 പേര് വീടിനുവേണ്ടി രജിസ്ട്രേഷന് പൂര്‍ത്തിയാക്കി. ഇത്രയും ആളുകള്‍ വീടിന് ധനസഹായം ലഭിക്കാതെ ബ്ലോക്ക് പഞ്ചായത്ത് ഒാഫിസുകള്‍ കയറിയിറങ്ങുകയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ പദ്ധതിയുടെ ഭാവി സംബന്ധിച്ച് ജനപ്രതിനിധികള്ക്കുതന്നെ ഉത്തരമില്ലാത്ത സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.