അതിശക്ത മഴ; പമ്പ ഡാം തുറന്നു-ചിത്രങ്ങളും വിഡിയോയും

പത്തനംതിട്ട: അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പമ്പ ഡാമിൻെറ രണ്ടു ഷട്ടറുകൾ ഉയർത്തി. പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്ക് ആകും ഒഴുകുക. ഈ വെള്ളം റാന്നി പ്രദേശത്ത് എത്താന്‍ ആവശ്യമായ സമയം ഏകദേശം അഞ്ചു മണിക്കൂറാണ്. ഈ സമയം നദിയിലെ ജലനിരപ്പ് 40 സെൻറിമീറ്റർ ഉയരും.

Delete Edit

അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളെയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയാതായി കലക്​ടർ അറിയിച്ചു. റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്താനും നിർദേശം നൽകി.

Full View

ഞായറാഴ്​ച ജില്ലയിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിരുന്നു. ​റെഡ്​ അലർട്ട്​ നൽകാതെ ഡാമി​െൻറ ആറു ഷട്ടറുകള്‍ 60 സെൻറി മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയായി​. ജലനിരപ്പ് അനുസരിച്ച് രണ്ടു ഷട്ടറുകൾ വീതമാണ് തുറക്കുക.

പമ്പ ഡാമിലെ ജലനിരപ്പ് രാവിലെ ഏഴ് മണിയുടെയും എട്ട് മണിയുടെയും റീഡിങ്​ പ്രകാരം 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുകയാണ്. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.