പുതിയ സർക്കാറിനും വെല്ലുവിളിയാകാൻ ‘പി.എം ശ്രീ’

തി​രു​വ​ന​ന്ത​പു​രം: പു​തു​താ​യി അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​നെ കാ​ത്തി​രി​ക്കു​ന്ന​ത്​ പി.​എം ശ്രീ ​വെ​ല്ലു​വി​ളി. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​നെ വി​വാ​ദ​ച്ചു​ഴി​യി​ലാ​ക്കി​യ പി.​എം ശ്രീ ​പ​ദ്ധ​തി ഒ​പ്പി​ട​ലി​ൽ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ എ​ന്ത്​ നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന​ത് നി​ർ​ണാ​യ​ക​മാ​ണ്.

ത​ദ്ദേ​ശ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പി​ണ​റാ​യി സ​ർ​ക്കാ​റി​നെ​തി​രെ യു.​ഡി.​എ​ഫ്​ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യ വി​ഷ​യ​മാ​ണ്​ പി.​എം ശ്രീ ​പ​ദ്ധ​തി​യി​െ​ല സ്വ​കാ​ര്യ ഒ​പ്പി​ട​ൽ. മ​ന്ത്രി​സ​ഭ​യി​ലും മു​ന്ന​ണി​യി​ലും ച​ർ​ച്ച ചെ​യ്യാ​തെ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട ന​ട​പ​ടി​ക്കെ​തി​രെ സി.​പി.​ഐ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്നു.

മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ നി​ന്ന്​ സി.​പി.​ഐ വി​ട്ടു​നി​ൽ​ക്കു​മെ​ന്ന സ്ഥി​തി വ​ന്ന​തോ​ടെ ന​ട​ന്ന ച​ർ​ച്ച​ക​ളി​ലാ​ണ്​ പ​ദ്ധ​തി ത​ൽ​ക്കാ​ലം ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ ക​ത്ത്​ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തു​പ്ര​കാ​രം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ ക​ത്ത്​ ന​ൽ​കു​ക​യും ചെ​യ്തു. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ പ​ഠി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഒ​രു യോ​ഗം പോ​ലും ചേ​ർ​ന്നി​ല്ല.

ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​തി​ന്​ പി​ന്നാ​ലെ സ​മ​ഗ്ര​ശി​ക്ഷ പ​ദ്ധ​തി​യി​ൽ 2025-26 വ​ർ​ഷ​ത്തി​ൽ കേ​ര​ള​ത്തി​ന്​ ല​ഭി​ക്കേ​ണ്ട കേ​ന്ദ്ര​വി​ഹി​ത​ത്തി​ലെ ഒ​രു ഗ​ഡു അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്​ ത​ൽ​ക്കാ​ലം നി​ർ​ത്തി​വെ​ക്കു​ന്നു​വെ​ന്ന ക​ത്ത്​ ന​ൽ​കി​യ​തോ​ടെ അ​വ​ശേ​ഷി​ക്കു​ന്ന ഗ​ഡു ത​ട​യു​ക​യും ചെ​യ്തു. പി.​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ 2023 മു​ത​ൽ സ​മ​ഗ്ര​ശി​ക്ഷ പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ന്​ ല​ഭി​ക്കാ​നു​ള്ള 1100 കോ​ടി​യോ​ളം രൂ​പ​യാ​ണ്​ കേ​ന്ദ്രം ത​ട​ഞ്ഞ​ത്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ളു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ വി​ക​സി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക ഫ​ണ്ട്​ അ​നു​വ​ദി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ അ​ട​ങ്ങു​ന്ന പി.​എം ശ്രീ ​പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി 2022 മു​ത​ൽ 2027 വ​രെ​യാ​ണ്.

ഭൂ​രി​ഭാ​ഗം സം​സ്​​ഥാ​ന​ങ്ങ​ളും പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​തോ​ടെ കാ​ല​യ​ള​വ്​ ദീ​ർ​ഘി​പ്പി​ക്കു​മെ​ന്ന് ഏ​റെ​ക്കു​റെ​ ഉ​റ​പ്പാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്.​എ​സ്.​കെ ഫ​ണ്ട്​ ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ പി.​എം ശ്രീ ​ന​ട​പ്പാ​ക്കു​ന്ന​തി​ൽ പു​തി​യ സ​ർ​ക്കാ​റി​ന്​ ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​രും. പ​ദ്ധ​തി ന​ട​ത്തി​പ്പ്​ ത​ൽ​ക്കാ​ലം നി​ർ​ത്തി​വെ​ക്കു​ന്നു​വെ​ന്ന ക​ത്ത്​ പി​ൻ​വ​ലി​ച്ചാ​ൽ നേ​ര​ത്തെ ഒ​പ്പു​വെ​ച്ച ധാ​ര​ണാ​പ​ത്രം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ കാ​വി​വ​ത്​​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ഹ​സ്യ അ​ജ​ണ്ട അ​ട​ങ്ങി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ന​ട​പ്പാ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഉ​​ൾ​പ്പെ​ടു​ത്തി​യ​താ​ണ്​ കേ​ര​ളം ഉ​ൾ​പ്പെ​ടെ എ​തി​ർ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. എ​സ്.​എ​സ്.​കെ ഫ​ണ്ട്​ ത​ട​യു​ന്ന​ത്​ സ്കൂ​ളു​ക​ളി​ലെ സൗ​ജ​ന്യ പാ​ഠ​പു​സ്ത​കം, യൂ​നി​ഫോം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.

Tags:    
News Summary - PM Shri Challenge Awaits New UDF Govt in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.