ഹൈകോടതി
കൊച്ചി: പമ്പയിൽ മദ്യം കണ്ടെത്തിയതടക്കം ശബരിമലയുമായി ബന്ധപ്പെട്ട ഗുരുതര നിയമലംഘനങ്ങളിൽ സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട് ഹൈകോടതി. പമ്പയിലെ മരാമത്ത് കോംപ്ലക്സിൽ താമസിച്ചിരുന്ന ദേവസ്വം ബോർഡിലെ ആംബുലൻസ് ഡ്രൈവർ സജീഷ് കുമാറിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ 4.5 ലിറ്റർ വിദേശമദ്യം കണ്ടെത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
ഇയാൾ കൈവശംവെച്ചിരുന്ന 25 മുറികൾ ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ വാടകക്ക് നൽകിയിരുന്നു. ഇതുസംബന്ധിച്ച തെളിവുകളും രേഖകളും ഹാജരാക്കാൻ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർക്ക് കോടതി നിർദേശം നൽകി. മിഥുനമാസ പൂജയുമായി ബന്ധപ്പെട്ട് പ്രത്യേക കമീഷണർ നൽകിയ റിപ്പോർട്ടിലാണ് മദ്യം കണ്ടെത്തിയ സംഭവമടക്കം പരാമർശിച്ചത്.
ഒരാൾ ദീർഘകാലം ഒരിടത്തു തുടർന്നാൽ അഴിമതിക്കും അധികാര ദുരുപയോഗത്തിനും കാരണമാകുമെന്ന് നിരീക്ഷിച്ച കോടതി, 15 വർഷമായി സന്നിധാനത്ത് തുടർച്ചയായി ആംബുലൻസ് ഡ്രൈവർ ജോലി ചെയ്തതും അനധികൃതമായി മുറികൾ വാടക്ക് നൽകിയതും ഉൾപ്പെടെ കാര്യങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.