പ്രധാനമന്ത്രി കുടുങ്ങിക്കിടന്നത് വെറും 15 മിനിറ്റ്, കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കർഷകർ ചെലവഴിച്ചത് ഒരു വർഷം- സിദ്ദു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയിൽ ആരോപണമുന്നയിക്കുന്ന ബി.ജെ.പിയെ പരിഹസിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു. നരേന്ദ്ര മോദിക്ക് 15 മിനിറ്റ് മാത്രമേ ഫ്ലൈ ഓവറിൽ കുടുങ്ങികിടക്കേണ്ടി വന്നിട്ടുള്ളുവെന്നും കർഷകർ ഒന്നര വർഷത്തിലേറെ സമയം കാർഷിക നിയമങ്ങൾ റദ്ദാക്കാൻ വേണ്ടി ചിലവഴിച്ചിട്ടുണ്ടെന്നും സിദ്ദു പറഞ്ഞു.

രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം പഞ്ചാബ് സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി സന്ദർശനം നടത്താതെ തിരിച്ചുപോയിരുന്നു. കർഷകർ ഫിറോസ്പുരിൽ നടത്തുന്ന വഴിതടയൽ സമരം മൂലമാണ് പ്രധാനമന്ത്രിക്ക് ഭാട്ടിൻഡയിലെ റാലിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത്.

പ്രദാനമന്ത്രി സാഹിബിനോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുകയാണ്. ഒന്നര വർഷത്തോളമാണ് ഞങ്ങളുടെ കർഷകർ ഡൽഹി അതിർത്തിയിൽ തമ്പടിച്ചത്. ഇതേക്കുറിച്ച് നിങ്ങളുടെ മാധ്യമങ്ങൾ ഒന്നും പറയാത്തത് എന്തുകൊണ്ടാണ്? ഇന്നലെ നിങ്ങൾ 15 മിനിറ്റ് കാത്തുനിന്നപ്പോൾ മീഡിയ വലിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ്? സിദ്ദു ചോദിച്ചു.

പ്രധാനമന്ത്രി പങ്കെടുക്കേണ്ടിരുന്ന ഫിറോസ്പൂർ റാലിയിലെ കുറഞ്ഞ ജനപങ്കാളിത്തത്തിൽ നിന്ന് മാധ്യമശ്രദ്ധ തിരിക്കാനാണ് ഈ ശ്രമങ്ങളെന്നും സിദ്ദു ആരോപിച്ചു. നേരത്തെ ഫിറോസ്പൂർ റാലിയിൽ പങ്കെടുത്തവരുടെ എണ്ണം കുറവായതിനാൽ പ്രധാനമന്ത്രിക്ക് റാലി റദ്ദാക്കേണ്ടി വന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല അഭിപ്രായപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ചവന്നുവെന്ന പേരിൽ ബി.ജെ.പി ആസുത്രിതമായ രാഷ്ട്രീയ നാടകമാണ് കളിക്കുന്നതെന്ന് സിദ്ദുവിന്‍റെ പാർട്ടിയും അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Navjot Sidhu,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.