Posted On
date_range Updated On
date_range പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണി കത്തിൽ എറണാകുളം സ്വദേശി അറസ്റ്റിൽ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ഭീഷണി കത്തയച്ചയാൾ അറസ്റ്റിൽ. എറണാകുളം കത്രിക്കടവ് സ്വദേശി സേവ്യർ ആണ് അറസ്റ്റിലായത്. കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനിടെ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് കഴിഞ്ഞ ദിവസമാണ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ലഭിച്ചത്. എറണാകുളം സ്വദേശി ജോണിയുടെ പേരിലാണ് കത്ത് വന്നത്.
വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായി ജോണിയുടെ പേരിൽ സേവ്യർ കത്ത് എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ഇന്നലെ പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.