തൃശൂര്‍: ഭരണ നിർവഹണത്തിൽ സൗഹാർദപരവും വികസനത്തിൽ ഉൗന്നുന്നതുമായ പുതിയൊരു സം സ്കാരം അവതരിപ്പിക്കാൻ എൻ.ഡി.എ ഭരണത്തിന് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും സ്ത്രീകളും ഉൾപ്പെടെ എല്ലാവരുടെയും ഉന്നമനത്തിനൊപ്പം രാജ്യത്തിെൻറ അഭിമാനം ഉയർത്തിപ്പിടിക്കുന്ന ഭരണമാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. യുവമോർച്ച സംസ്ഥാന സമ്മേളനത്തിെൻറ സമാപനത്തോടനുബന്ധിച്ച് നടന്ന റാലിയെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷംമുമ്പ് ലോകം നമ്മളെ തള്ളിയ അവസ്ഥയായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിൽ നിക്ഷേപത്തിന് എല്ലാവരും വരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇന്ത്യ ൈചനയെക്കാൾ മുന്നിലാണ്. വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 142ല്‍ നിന്നും 79ലേക്ക് ഉയര്‍ന്നു. നാല് വർഷം മുമ്പ് രണ്ട് മൊബൈല്‍ ഫോൺ നിര്‍മാണശാല മാത്രം ഉണ്ടായിരുന്നത് 120ൽ അധികമായി. ‘ആയുഷ്മാന്‍ ഭാരത്’ലോകത്തിലെതന്നെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായി. 2014ല്‍ 38 ശതമാനം ജനങ്ങൾക്ക് മാത്രമാണ് സ്വന്തം ശൗചാലയം ഉണ്ടായിരുന്നത്. ഇന്ന് അത് 98 ശതമാനത്തിനായി. രാജ്യത്തെ എല്ലാ ഗ്രാമത്തിലും വൈദ്യുതി എത്തിച്ചു. ഇനി ഒാരോ വീടും ആണ് ലക്ഷ്യം. ഗാർഹിക പാചക വാതക കണക്ഷന്, ജൈവ ഇന്ധനം വികസിപ്പിക്കുന്നതിലെ പുരോഗതി എന്നിവ അദ്ദേഹം പരാമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.