വികസനപദ്ധതികൾക്ക്​ പ്രധാനമന്ത്രിയുടെ പൂർണ പിന്തുണ; ഗെയിൽ പൂർത്തിയാക്കിയതിന്​ അഭിനന്ദിച്ചു -മുഖ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിലെ വികസന പദ്ധതികൾക്ക്​ പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ പിന്തുണ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയിൽ പൈപ്പ്​ ലൈൻ പദ്ധതി പൂർത്തിയാക്കിയതിന്​ അഭിനന്ദിച്ചതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക്​ ശേഷം മുഖ്യമന്ത്രി ന്യൂഡൽഹിയിൽ നടത്തിയ വാർത്താ​സമ്മേളനത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​.

''കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു. സംസ്​ഥാനത്തെ വികസന പദ്ധതികൾക്ക്​ പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചു. പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും നൽകി. ''വലിയ കടൽത്തീരമണല്ലോ കേരളത്തിൽ ഉള്ളത്​, കപ്പൽവഴിയുള്ള യാത്രക്കുള്ള സൗകര്യം ഒരുക്കാൻ പറ്റില്ലേ?' എന്ന് മോദി ചോദിച്ചു. അടുത്ത കാലത്ത്​ അഴീക്കൽ തുറമുഖം വഴിയുള്ള കപ്പൽ ചരക്കുനീക്കം ആരംഭിച്ചത്​ ശ്രദ്ധയിൽപെടുത്തി. അത്​ വികസിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട മോദി, വാരാണസി മുതൽ കൊൽക്കത്ത വരെയുള്ള കപ്പൽ റുട്ടിന്‍റെ പ്രത്യേക അനുഭവവും ഞങ്ങളോട്​ പങ്കുവെച്ചു. ഇത്തരം ഫലപ്രദമായ ഒ​േട്ടറെ ചർച്ച നടന്നു എന്നതാണ് ഈ​ കൂടിക്കാഴ്ചയുടെ പ്രത്യേകത'' -പിണറായി പറഞ്ഞു.

മോദിയുമായുള്ള സംഭാഷണത്തിലെ ഒരുകാര്യം പ്രത്യേകം ഓർക്കുന്നതായി പിണറായി എടുത്തു പറഞ്ഞു. ''കഴിഞ്ഞ തവണ കേരളത്തിൽ എൽ.ഡി.എഫ്​ അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയെ കണ്ടിരുന്നു. അന്നദ്ദേഹം ഉന്നയിച്ചത്​ ഗെയിൽ പൈപ്പ്​ലൈനിന്‍റെ കാര്യമാണ്​. അത്​ എത്രയോ കാലമായി മുടങ്ങിക്കിടക്കുന്നു, പൂർത്തിയാക്കണം എന്ന്​ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത്​ പൂർത്തിയാക്കിയത്​ ശ്രദ്ധയിൽപെടുത്തിയപ്പോൾ അദ്ദേഹം ഞങ്ങളെ അഭിനന്ദിച്ചു. എൽ.ഡി.എഫ്​ രണ്ടാമതും ഭരണത്തിലേറിയതിനെ പ്രത്യേകം അഭിനന്ദിച്ചു. കേരള വികസനത്തിന്​ എന്തുസഹായവും ചെയ്യാൻ തയ്യാറാ​ണെന്നും അ​േദ്ദഹം ഉറപ്പുനൽകി'' -പിണറായി വ്യക്​തമാക്കി.

രാജ്യത്തെയും സംസ്​ഥാനങ്ങളിലെയും ഗവൺമെന്‍റുകൾ വികസന കാര്യത്തിൽ ഏകതാ മനോഭാവത്തോടെ പോകേണ്ടതിന്‍റെ ആവശ്യം അദ്ദേഹം പറഞ്ഞു. അതിവേഗ റെയിൽ -സിൽവർലൈൻ- പദ്ധതി അടക്കം കേരളത്തിന്‍റെ പുതിയ പദ്ധതികൾ പറഞ്ഞപ്പോൾ സവിശേഷതകൾ ചോദിച്ചറിഞ്ഞു. ഉൾനാടൻ ജലഗതാഗതത്തിന്‍റെ സാധ്യതയും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി -മുഖ്യമന്ത്രി പറഞ്ഞു. 

Full View


Tags:    
News Summary - PM fully supports development projects of Kerala - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.