മതേതര നിലപാടുകളുള്ളവരെ മുഖ്യമന്ത്രി വെല്ലുവിളിച്ചു; പരാജയം പിണറായസത്തിനേറ്റ തിരിച്ചടി - പി.വി അൻവർ

മലപ്പുറം: മതേതര നിലപാടുകളുള്ളവരെ വെല്ലുവിളിക്കുകയാണ് പിണറായി വിജയൻ ചെയ്തതെന്ന് തൃണമൂൽ കോൺ​ഗ്രസ് നേതാവ് പി.വി അൻവർ പറഞ്ഞു. സർക്കാരിന് തുടരാൻ ഉള്ള അവകാശം നഷ്ടപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പിണറായിസത്തിന് ഏറ്റ തിരിച്ചടിയാണെന്നും അൻവർ പറഞ്ഞു. മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ചിട്ട് കോഴിക്കോട് പോലും പരാജയം ഉണ്ടായി.

2026ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ നൂറു സീറ്റിൽ അധികം യു.ഡി.എഫിന് നേടാനാകും. തൊഴിലാളി വിഭാഗവും മതേതര മനുഷ്യരും എൽ.ഡി.എഫിനെ കൈവിട്ടു. തദ്ദേശ തെരെഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് എവിടേയും മത്സരിച്ചിട്ടില്ല. യു.ഡി.എഫിനെ പിന്തുണക്കുകയാണ് ചെയ്തതെന്നും പി.വി അൻവർ പറഞ്ഞു.

അതേസമയം, ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയാൻ തയാറെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. ബി.ജെ.പിയെ തടയുക എന്നത് കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും പ്രഖ്യാപിത ലക്ഷ്യമാണെന്നും വേണുഗോപാൽ വ്യക്തമാക്കി. പാലക്കാട് നഗരസഭയിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ ശ്രമിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ.

പാലക്കാട് നഗരസഭയുമായി ബന്ധപ്പെട്ട് കാര്യം പാലക്കാട് ഡി.സി.സി ശനിയാഴ്ച പ്രഖ്യാപിച്ചതാണ്. എവിടെയൊക്കെ ബി.ജെ.പിയെ തടയാൻ സാധിക്കുമോ അവിടെയെല്ലാം തടയും. എന്നാൽ, അതിന് അധികാരം പങ്കിടാൻ പോകുന്നില്ലെന്ന് കെ.സി. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഹാ​ട്രി​ക് വി​ജ​യം പ്ര​തീ​ക്ഷി​ച്ച് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷം നേടാൻ സാധിച്ചില്ല. ന​ഗ​ര​സ​ഭ​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​മില്ലാത്തതിൽ ബി.​ജെ.​പി​ക്ക് കടുത്ത നി​രാ​ശയാണ്. എന്നാൽ, യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ് നി​ല മെ​ച്ച​പ്പെ​ടു​ത്തി.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​യ 27 സീ​റ്റി​ലെ​ത്താ​തെ 25 വാ​ർ​ഡു​ക​ളി​ൽ വി​ജ​യി​ച്ച് ബി.​ജെ.​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി. 12 സീ​റ്റി​ൽ നി​ന്ന് അ​ഞ്ച് സീ​റ്റ് വ​ർ​ധി​ച്ച് 17ൽ ​യു.​ഡി.​എ​ഫും ആ​റ് സീ​റ്റി​ൽ​ നി​ന്ന് എ​ട്ട് സീ​റ്റി​ലേ​ക്ക് കു​തി​ച്ച് എ​ൽ.​ഡി.​എ​ഫും നേ​ട്ടം കൊ​യ്തു. എ​ൽ.​ഡി.​എ​ഫ് പി​ന്തു​ണ​ച്ച യു.​ഡി.​എ​ഫ് വി​മ​ത​ര​ട​ക്കം മൂ​ന്ന് സ്വ​ത​ന്ത്ര​ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു.

കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ബി.​ജെ.​പി നേ​ടി​യെ​ങ്കി​ലും ഭ​ര​ണം തു​ലാ​സി​ലാ​ണ്. കോൺഗ്രസും സി.പി.എമ്മും കോൺഗ്രസിന്റെ വിമതനും ഒന്നിച്ചാൽ നഗരസഭ പിടിക്കാനാവും. ഡിസംബർ 21നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുന്നത്. അതിന് ശേഷമാവും മേയർ തെരഞ്ഞെടുപ്പ് ഉൾപ്പടെ നടക്കുക. അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷമാവും ഇക്കാര്യത്തിൽ കൂടുതൽ കൂടി​യാലോചനകൾ നടത്തുക.

Tags:    
News Summary - The Chief Minister challenged those with secular stances; the defeat was a setback for the Pinarayi Vijayan government - PV Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.