ഇളകാത്ത ഒരു ഇടതുകോട്ടയും കേരളത്തിലില്ലെന്ന് പി.കെ. അബ്ദുറബ്ബ്; ‘മലപ്പുറം ജില്ല പഞ്ചായത്ത് തൂത്തുവാരിയത് എതിരാളികളുടെ ജനാധിപത്യ അവകാശം വകവെച്ച് കൊടുത്ത്’

കോഴിക്കോട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ യു.ഡി.എഫ് നേടിയ തകർപ്പൻ വിജയത്തിൽ പ്രതികരിച്ച് മുസ് ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. കോൺഗ്രസും മുസ് ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ ഒത്തൊരുമിച്ച് നിന്നാൽ ഇളകാത്ത ഒരു ഇടതുകോട്ടയും കേരളത്തിലില്ലെന്ന് പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.

മത്സരിക്കാതിരിക്കാൻ എതിരാളികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും എതിരാളികൾക്ക് കൂടി

വകവെച്ച് കൊടുത്തു കൊണ്ടാണ് മലപ്പുറം ജില്ല പഞ്ചായത്ത് തൂത്തുവാരിയതെന്ന് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുറബ്ബ് ചൂണ്ടിക്കാട്ടി.

പി.കെ. അബ്ദുറബ്ബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കോൺഗ്രസും, മുസ്ലിം ലീഗും, മറ്റെല്ലാ ഘടകകക്ഷികളും ഒത്തൊരുമിച്ച് നിന്നാൽ ഇളകാത്ത ഒരു ഇടതു കോട്ടയും ഈ കേരളത്തിലില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.

UDF നെ നെഞ്ചേറ്റിയ വോട്ടർമാർക്ക് നന്ദി ❤

പി.കെ. അബ്ദുറബ്ബിന്‍റെ രണ്ടാമത്തെ പോസ്റ്റ്

മത്സരിക്കാതിരിക്കാൻ

എതിരാളികളെ ഭീഷണിപ്പെടുത്തിയിട്ടല്ല,

സ്ഥാനാർത്ഥികളെ തട്ടിക്കൊണ്ടു പോയിട്ടുമല്ല,

എതിരാളികളുടെ പത്രികകൾ സ്വീകരിക്കാതിരിക്കാൻ

റിട്ടേണിംഗ് ഓഫീസറിൽ സമ്മർദ്ദം ചെലുത്തിയിട്ടുമല്ല...

ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും

എതിരാളികൾക്ക് കൂടി

വക വെച്ച് കൊടുത്തു കൊണ്ട്,

തീർത്തും സമാധാനപരമായി

നടന്ന ഒരു തെരഞ്ഞെടുപ്പിൽ

മലപ്പുറം ജില്ലാ പഞ്ചായത്തിലെ

33 ഡിവിഷനുകളും UDF

തൂത്തുവാരിയിരിക്കുന്നു.

അങ്ങനെ ഇത്തവണ പ്രതിപക്ഷമില്ലാത്ത

ആദ്യത്തെ ജില്ലാ പഞ്ചായത്തായി

മലപ്പുറം..!

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ഗ​ര​സ​ഭ​ക​ൾ മു​ത​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ വ​രെ ഇ​ട​തു​കോ​ട്ട​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞാണ് യു.​ഡി.​എ​ഫ് നേട്ടം കൈവരിച്ചത്. മലപ്പുറം ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 33 ഡി​വി​ഷ​നു​ക​ളും യു.​ഡി.​എ​ഫ് തൂ​ത്തു​വാ​രി. 2010​ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​നു​ണ്ടാ​യ മി​ക​ച്ച വി​ജ​യ​​ത്തെ വെ​ല്ലു​ന്ന വ​ൻ മു​ന്നേ​റ്റ​മാ​ണ് പ്ര​ക​ട​മാ​യ​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് യു.​ഡി.​എ​ഫ് 90ല​ധി​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ധി​കാ​രം പി​ടി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ആ​കെ​യു​ള്ള 122 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ 118ഉം ​യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ലാ​യി.

2020ൽ ​ആ​കെ​യു​ള്ള 94 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 70 ഇ​ട​ത്താ​ണ് യു.​ഡി.​എ​ഫ് ഭ​ര​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ 24 പ​ഞ്ചാ​യ​ത്തു​ക​ൾ ഭ​രി​ച്ച എ​ൽ.​ഡി.​എ​ഫ്, ഇ​ക്കു​റി മൂ​ന്നി​ട​ത്തേ​ക്ക് ചു​രു​ങ്ങി. ഇ​ട​ത് എം.​എ​ൽ.​എ​മാ​രു​ള്ള പൊ​ന്നാ​നി, ത​വ​നൂ​ർ, താ​നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​റ​ച്ച എ​ൽ.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്തു​ക​ൾ​പോ​ലും വ​ല​ത്തോ​ട്ട് ചാ​ഞ്ഞു. അ​തേ​സ​മ​യം, പൊ​ന്മു​ണ്ട​ത്ത് ലീ​ഗി​നെ​തി​രെ മ​ത്സ​രി​ച്ച സി.​പി.​എം-​കോ​ൺ​ഗ്ര​സ് ജ​ന​കീ​യ മു​ന്ന​ണി​ക്കാ​ണ് വി​ജ​യം. ​

ജി​ല്ല​യി​ൽ ആ​കെ​യു​ള്ള 15 ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 14ഉം ​യു.​ഡി.​എ​ഫ് സ്വ​ന്ത​മാ​ക്കി. പൊ​ന്നാ​നി ബ്ലോ​ക്കി​ൽ ഇ​രു​മു​ന്ന​ണി​ക​ളും സീ​റ്റു​ക​ൾ തു​ല്യ​മാ​യി പ​ങ്കി​ട്ടു. ക​ഴി​ഞ്ഞ ത​വ​ണ പൊ​ന്നാ​നി​ക്ക് പു​റ​മെ, പെ​രു​മ്പ​ട​പ്പ്, തി​രൂ​ർ ​ബ്ലോക്കു​ക​ൾ എ​ൽ.​ഡി.​എ​ഫി​ന് ഒ​പ്പ​മാ​യി​രു​ന്നു. മ​ല​പ്പു​റ​ത്തെ ആ​റ് ​ബ്ലോക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ത്ത​വ​ണ യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​ക്ക് പ്ര​തി​പ​ക്ഷ​മി​ല്ല.

12 ന​ഗ​ര​സ​ഭ​ക​ളി​ൽ പൊ​ന്നാ​നി​യി​ൽ മാ​ത്ര​മാ​ണ് ഇ​ട​ത് ഭ​ര​ണം. മൂ​ന്നു പ​തി​റ്റാ​ണ്ട് സി.​പി.​എം കു​ത്ത​ക​യാ​യി​രു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ അ​ട്ടി​മ​റി​ജ​യം നേ​ടി​യ യു.​ഡി.​എ​ഫ് നി​ല​മ്പൂ​രും തി​രി​ച്ചു​പി​ടി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ പ​ത്തി​ട​ത്ത് ജ​യി​ച്ച എ​സ്.​ഡി.​പി.​ഐ​ക്ക് പ​കു​തി സീ​റ്റു​ക​ളേ നേ​ടാ​നാ​യു​ള്ളൂ. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മൂ​ന്ന് ​ബ്ലോക്ക് ഡി​വി​ഷ​നു​ക​ളി​ല​ട​ക്കം 32 ഇ​ട​ത്ത് വി​ജ​യം നേ​ടി.

Tags:    
News Summary - P.K. Abdu Rabb react to Kerala Local Body Election Results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.