മലപ്പുറം: ലൈഫ് മിഷൻ പദ്ധതി പ്രകാരം അട്ടപ്പാടിയിലെ ആദിവാസികൾക്ക് വീടിനായി സർക്കാർ അനുവദിച്ച തുക തട്ടിയെടുത ്ത കേസിൽ സി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗം അറസ്റ്റിലായതോടെ നേതൃത്വത്തിനെതിരെ മലപ്പുറത്ത് പോസ്റ്റർ. അ ട്ടപ്പാടി ഭൂതുവഴി ഊരിലെ കലാമണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഗളി പൊലീസ് നിലമ്പൂർ നഗരസഭ കൗൺസിലറും സി.പി.ഐ ജില ്ല കമ്മിറ്റി അംഗവുമായ പി.എം. ബഷീർ, സുഹൃത്ത് അബ്ദുൽ ഗഫൂർ എന്നിവർക്കെതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരും പൊലീസിന് മുമ്പാകെ കീഴടങ്ങിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സർക്കാർ അനുവദിച്ച തുക ഗുണഭോക്താക്കളറിയാതെ ബാങ്കിൽ നിന്ന് പിൻവലിച്ചെന്നാണ് പരാതി. ബഷീറിനെതിരെ നേരത്തെ പരാതികളുയർന്നിരുന്നെങ്കിലും നേതൃത്വം സംരക്ഷിക്കുകയായിരുന്നെന്നാണ് ആരോപണം. ഇതോടെയാണ് നേതൃത്വത്തിനെതിരെ ‘സി.പി.ഐ സേവ് ഫോറ’ത്തിെൻറ പേരിൽ മലപ്പുറത്ത് പോസ്റ്ററുകൾ വന്നത്.
ബഷീറിനെ ഇത്രയും നാൾ സംരക്ഷിച്ച് കള്ളന് കഞ്ഞിവെച്ചു െകാടുത്ത ജില്ല നേതൃത്വമേ നാണമില്ലേ നിങ്ങൾക്ക്, അന്വേഷണകമീഷൻ എന്ന പരവതാനി വിരിച്ച് സംരക്ഷിച്ച ജില്ല നേതൃത്വമേ ഇനിയെങ്കിലും കണ്ണ് തുറക്കൂ... എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ പറയുന്നത്. ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും രംഗത്തെത്തിയിട്ടും ബഷീറിനെതിരെ അച്ചടക്ക നടപടിയെടുത്തിട്ടില്ല. ജില്ല കമ്മിറ്റി അംഗം അറസ്റ്റിലായിട്ടും ഇടപെടാത്ത സംസ്ഥാന നേതൃത്വത്തിനെതിരെയും വിമർശനമുയരുന്നുണ്ട്.
സി.പി.എം നിലമ്പൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ബഷീർ 2014ൽ ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സി.പി.എം വിട്ടതും സി.പി.ഐയിൽ ചേരുന്നതും. ബഷീറിനെതിരെ ഭവന നിർമാണ തട്ടിപ്പ് പരാതി പാർട്ടിയിൽ ഉന്നയിച്ചതിെൻറ പേരിൽ നിലമ്പൂർ മണ്ഡലം സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായിരുന്ന ആർ. പാർഥസാരഥിയെ ജില്ല നേതൃത്വം മണ്ഡലം കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. ബഷീറിേൻറത് താക്കീതിലൊതുക്കി. പരേതനായ സി.പിഐ നേതാവ് എം. മോഹൻദാസിെൻറ കുടുംബത്തിന് വീട് വെക്കാൻ പാർട്ടി അനുമതിയില്ലാതെ ആശുപത്രി ഉടമയിൽ നിന്ന് ചെക്ക് കൈപ്പറ്റിയെന്ന പേരിലായിരുന്നു നടപടി. നിലവിൽ നിലമ്പൂരിലും പൊന്നാനിയിലുമടക്കം സി.പി.ഐയിൽ വിഭാഗീയത രൂക്ഷമാണ്.
നേരത്തെ ചർച്ച ചെയ്തതെന്ന് ജില്ല സെക്രട്ടറി
ഈ വിഷയം നേരത്തെ പാർട്ടി ചർച്ച ചെയ്തതാണെന്നും ഇനി കേസിൽ തുടർനടപടികൾ വരുേമ്പാൾ പരിശോധിക്കാമെന്നും സി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറി കൃഷ്ണദാസ്. പണം അക്കൗണ്ടിലേക്ക് വന്ന വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ജില്ല കമ്മിറ്റി യോഗത്തിൽ ബഷീറിനെ താക്കീത് ചെയ്തിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.