ഗ്രീഷ്മ ദേവി
Posted On
date_range Updated On
date_range പ്ലസ് ടു വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ
തിരുവല്ല: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി തിരുമൂലപുരം ആടുമ്പട കോളനിയിൽ പുളിക്കപറമ്പിൽ രതീഷ് ഭവനിൽ ഗ്രീഷ്മ ദേവി (17) ആണ് മരിച്ചത്. പുളിക്കപറമ്പിൽ രതീഷ് കുമാറിന്റെയും രഞ്ജുവിന്റെയും ഏക മകളാണ്.
മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന മുത്തശ്ശി മുറിയിൽ വന്നു നോക്കിയപ്പോൾ ഗ്രീഷ്മയെ ഫാനിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം. പിതാവ് രതീഷ് ജോലിക്ക് പോയതായിരുന്നു. മാതാവ് രഞ്ജു ഗൾഫിൽ ജോലിചെയ്യുകയാണ്. അമ്മൂമ്മമാരോടൊപ്പം ആണ് താമസം.
തിരുവല്ല പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.