പ്ലസ്​വൺ സീറ്റ്​: സർക്കാർ ചെയ്യുന്നത് വലിയ കുറ്റകൃത്യം​; പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തവർ രാജിവെച്ചുപോകണം -മാർക്കണ്ഡേയ കട്ജു

മലപ്പുറം: പ്ലസ്​വൺ സീറ്റ്​ പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തവർ രാജിവെച്ചുപോകണമെന്ന്​ സുപ്രീംകോടതി മുൻ ജഡ്​ജ്​ മാർക്കണ്ഡേയ കട്​ജു. മലപ്പുറം നിയോജകമണ്ഡലത്തിൽ, ഉന്നത വിജയംനേടിയ വിദ്യാർഥികളെ അ​നുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിൽ പത്താംക്ലാസ്​ വിജയിച്ചവരുടെ എണ്ണവും പ്ലസ്​വൺ സീറ്റുകളുടെ എണ്ണത്തിലും വലിയ അന്തരം

നിലനിൽക്കുന്നുണ്ട്​. കുട്ടികൾ വലിയ പ്രതീക്ഷകളോടെയാണ്​ പഠിക്കുന്നത്​. ഭാവിയിൽ ഡോക്ടറും എൻജിനീയറുമെല്ലാം ആവണമെന്ന്​ ആഗ്രഹിക്കുന്ന കുട്ടികൾക്ക്​ ആവശ്യമായ ഉപരിപഠനസൗകര്യം സർക്കാർ ഒരുക്കണം. മുഖ്യമന്ത്രിയും നിയമസഭ സ്​പീക്കറുമെല്ലാം കരുതിയാൽ പരിഹരിക്കാവുന്നതേയുള്ളൂ ഈ ​പ്രശ്നം. ഇത്​ എന്തുകൊണ്ടാണ്​ ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത്​? വലിയ കുറ്റകൃത്യമാണ്​ സർക്കാർ കുട്ടികളോട്​ ചെയ്യുന്നത്​.

താൻ ഈ വിഷയം നിയമസഭ സ്​പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്​. ഇനിയും തീരുമാനമുണ്ടായില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കെതിരെ ​താൻ പ്രചാരണത്തിനിറങ്ങുമെന്നും കട്​ജു പറഞ്ഞു. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്​ഘാടകനായി പ​ങ്കെടുത്ത പരിപാടിയിലാണ്​ മുൻ സുപ്രീംകോടതി ജഡ്​ജി പ്ലസ്​വൺ വിഷയത്തിൽ സർക്കാറിനെതിരെ രൂക്ഷ പ്രതികരണം നടത്തിയത്​. പരിപാടിയിൽ പ​ങ്കെടുത്ത കുട്ടികൾ വൻകരഘോഷത്തോടെയാണ്​ കട്ജുവിന്‍റെ പ്രസംഗത്തെ സ്വീകരിച്ചത്​.

Tags:    
News Summary - Plus one seat: The government is committing a big crime; Those who cannot solve the crisis should resign - Markandeya Katju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.