തിരുവനന്തപുരം: പ്ലസ് വൺ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ റിസൽറ്റ് പ്രസിദ്ധീകരിച്ചു. നിലവിലുള്ള ഒഴിവുകളിൽ ജില്ല / ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനായി അപേക്ഷിക്കാനുള്ള അവസരം ജനുവരി 14ന് വൈകീട്ട് നാലുവരെ നൽകിയിരുന്നു. ഇത്തരത്തിൽ ലഭ്യമായ അപേക്ഷകൾ പരിഗണിച്ചാണ് റിസൽറ്റ് പ്രസിദ്ധീകരിച്ചത്.
കാൻഡിഡേറ്റ് ലോഗിനിലെ "TRANSFER ALLOT RESULTS"എന്ന ലിങ്കിലൂടെ റിസൽറ്റ് പരിശോധിക്കാനുള്ള സൗകര്യം അതത് സ്കൂൾ പ്രിൻസിപ്പൽമാർ ചെയ്തുകൊടുക്കണം. ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ പ്രിന്റൗട്ട് എടുത്ത് നൽകണം. അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റിക്കൊടുക്കണം.
യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ/കോഴ്സിൽ 2022 ജനുവരി 17, 18 തീയതികളിലായി അലോട്ട്മെന്റ് ലെറ്ററിൽ അനുവദിച്ചിട്ടുള്ള നിർദിഷ്ട സമയത്ത് പ്രവേശനം നേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.