പ്ല​സ്​ വ​ൺ: സപ്ലിമെന്‍ററി അലോട്ട്​മെന്‍റിലേക്ക്​ 37,583 മെറിറ്റ്​ സീറ്റ്

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ മൂ​ന്നാം അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​കാ​ര​മു​ള്ള വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 37,583 മെ​റി​റ്റ്​ സീ​റ്റു​ക​ൾ ഒ​ഴി​വ്. ഇ​തി​ൽ 14,863 എ​ണ്ണം സ​യ​ൻ​സി​ലും 10,205 എ​ണ്ണം ഹ്യു​​മാ​നി​റ്റീ​സി​ലും 12,515 എ​ണ്ണം കൊ​മേ​ഴ്​​സി​ലു​മാ​ണ്.

ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റ്​ ക്ഷാ​മ​മു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​നി ഒ​ഴി​വു​ള്ള​ത്​ 5007 മെ​റി​റ്റ്​ സീ​റ്റു​ക​ളാ​ണ്. ഇ​തി​ൽ 1999 സ​യ​ൻ​സ്, 1210 ഹ്യു​മാ​നി​റ്റീ​സ്, 1798 കോ​മേ​ഴ്​​സ്​ സീ​റ്റു​ക​ളാ​ണ്.

സ്​​പോ​ർ​ട്​​സ്​ ക്വോ​ട്ട​യി​ൽ ഇ​നി സം​സ്ഥാ​ന​ത്താ​കെ അ​വ​ശേ​ഷി​ക്കു​ന്ന​ത്​ 3822 സീ​റ്റു​ക​ളാ​ണ്. 4005 സീ​റ്റു​ക​ൾ ക​മ്യൂ​ണി​റ്റി ക്വോ​ട്ട​യി​ലും 17,564 സീ​റ്റു​ക​ൾ മാ​നേ​ജ്​​മെ​ന്‍റ്​ ക്വോ​ട്ട​യി​ലും അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. നി​ശ്ചി​ത ഘ​ട്ട​ത്തി​നു​ശേ​ഷം സ്​​പോ​ർ​ട്​​സ്, ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെ​ന്‍റ്​ ക്വോ​ട്ട​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ൾ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റി​ൽ മെ​റി​റ്റ്​ സീ​റ്റു​ക​ളാ​ക്കി പ്ര​വേ​ശ​നം ന​ട​ത്തും. അ​ൺ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ 41,712 സീ​റ്റു​ക​ളി​ലാ​ണ്​ ഇ​നി പ്ര​വേ​ശ​നം ന​ട​ക്കാ​നു​ള്ള​ത്.

Tags:    
News Summary - Plus One: 37,583 merit seats for supplementary allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.