െകാച്ചി: ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിെൻറ വിഹിതം പിടിക്കാൻ സംസ്ഥാന സർക്കാറിന് അധികാരം നൽകുന്ന ഓർഡിനൻസിനെതിരെ ഹൈകോടതിയിൽ ഹരജി. ശമ്പളം പിടിക്കുന്നതിനെതിരായ കോടതി ഉത്തരവുകളെ മറികടക്കാനാണ് ഓർഡിനൻസെന്നും നിയമ പിൻബലമില്ലാത്തതിനാൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ സർവിസ് സംഘടനകളും വ്യക്തികളുമാണ് ഹരജി നൽകിയത്.
കേരള എൻ.ജി.ഒ അസോസിയേഷൻ, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ, കേരള എൻ.ജി.ഒ സംഘ്, കേരള സെക്രേട്ടറിയറ്റ് അസോസിയേഷൻ, പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ, ഗവ. കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ, യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിക്കൽ എംേപ്ലായീസ് ഫ്രണ്ട്്, കേരള വൈദ്യുതി മസ്ദൂർ സംഘം (ബി.എം.എസ്), കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (െഎ.എൻ.ടി.യു.സി), ഫോറം ഫോർ ജസ്റ്റിസ് (കെ.എസ്.ആർ.ടി.സി), കേരള ഗവ. നഴ്സസ് യൂനിയൻ തുടങ്ങിയ സംഘടനകളാണ് ഹൈകോടതിയെ സമീപിച്ചത്.
ഭരണഘടനയുടെ 309ാം അനുച്ഛേദപ്രകാരമാണ് ശമ്പള നിർണയം എന്നതിനാൽ ഓർഡിനൻസിലൂടെ മാറ്റം വരുത്താനാവില്ലെന്ന് ഹരജിയിൽ പറയുന്നു. ശമ്പളം പിടിച്ചുവെക്കുന്നത് ജീവനക്കാരുടെ സമ്മതമില്ലാതെയാണ്. ശമ്പളത്തിൽ 75 ശതമാനത്തോളം കുറവു വരുന്നത് ജീവിതം വഴിമുട്ടിക്കും. ശമ്പളം ഏതെല്ലാം സാഹചര്യത്തിൽ പിടിക്കാമെന്നതിന് ഭരണഘടനാപരമായിത്തന്നെ വ്യവസ്ഥകളുണ്ട്. ഇക്കാര്യത്തിൽ നിയമമുണ്ടാക്കാൻ പാർലമെൻറിന് മാത്രമാണ് അധികാരം. ഹരജി തീർപ്പാകും വരെ ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
ഓർഡിനൻസിനെത്തുടർന്ന് ബോർഡ് പുറപ്പെടുവിച്ച ഉത്തരവാണ് കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി തൊഴിലാളി സംഘടനകൾ ചോദ്യം ചെയ്തത്. ചില സംഘടനകൾ കേരള അഡ്മിനിസ്േട്രറ്റിവ് ട്രൈബ്യൂണലിനെയും സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.