Posted On
date_range Updated On
date_range സി.പി.െഎ മന്ത്രിമാർക്കെതിരായ ഹരജി നാളെ പരിഗണിക്കും
െകാച്ചി: മന്ത്രിസഭ യോഗത്തിൽനിന്ന് വിട്ടുനിന്നതിലൂടെ ഭരണഘടനബാധ്യത ലംഘിച്ച നാല് സി.പി.െഎ മന്ത്രിമാരെ പുറത്താക്കണമെന്ന ഹരജി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുത്താനിടയാക്കിയ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, പി. തിലോത്തമൻ, വി.എസ്. സുനിൽകുമാർ എന്നിവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിനിമപ്രവർത്തകനായ ആലപ്പി അഷ്റഫാണ് ഹരജി നൽകിയത്. മറ്റൊരു മന്ത്രിയോടുള്ള നീരസത്തിെൻറ ഭാഗമായി കഴിഞ്ഞ 15ന് നാലുമന്ത്രിമാർ മന്ത്രിസഭ യോഗം ബഹിഷ്കരിച്ചത് സത്യപ്രതിജ്ഞ ലംഘനമാണെന്നാണ് ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.